ദേവപ്രിയക്ക് വീടൊരുങ്ങുന്നു; സിപിഐഎം ഇടുക്കി നേതൃത്വം വീട് നിര്‍മ്മിക്കും
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മേളയിലെ സ്വർണ്ണ ജേതാവ് ദേവപ്രിയക്ക് വീടൊരുക്കാന്‍ സിപിഐഎം രംഗത്ത്. ഇടുക്കി ജില്ലാ കമ്മിറ്റി ദേവപ്രിയക്ക് വീടൊരുക്കി നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അറിയിച്ചു. കായികമേളയ്ക്ക് ശേഷം ദേവപ്രിയ തിരിച്ച് വീട്ടിലെത്തുന്ന ദിവസം തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപനം നടത്തുമെന്നും സി വി വര്‍ഗീസ് ഉറപ്പ് നൽകി.
അച്ഛനും അമ്മയും സഹോദങ്ങളും വല്ല്യച്ഛനും അടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ അനുയോജ്യമായ നാല് മുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്ന വീടാകും സിപിഐഎം ഒരുക്കുക. ദേവപ്രിയ തന്റെ പഞ്ചായത്തുകാരിയാണെന്ന സന്തോഷവും സി വി വര്‍ഗീസ് പ്രകടിപ്പിച്ചു.













