അടിമാലി മണ്ണിടിച്ചില്‍, വീട് തകര്‍ന്ന് ഗൃഹനാഥന് മരിച്ചു
അടിമാലി കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന് മരിച്ചു. ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് അപകടമുണ്ടായത്. ധനുഷ്കോടി ദേശീയപാതയുടെ സമീപത്തുണ്ടായിരുന്നു മണ്ണിടിച്ചില്‍.
ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. നേരത്തെ ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അബോധാവസ്ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.












