13000 കിട്ടുന്ന ഞങ്ങൾ അതിദരിദ്രരാണ്, അതുകൊണ്ട് മമ്മൂക്കയും ലാലേട്ടനും സർക്കാർ പരിപാടിയിൽ പങ്കെടുക്കരുത്; പ്രഹസന സമരത്തിൻറെ ഇടയിൽ വീണ്ടും ചിരിപ്പിച്ച് സൂസിമാർ
നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ട് മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തുമായി ആശാ പ്രവർത്തകർ. ആശാ പ്രവർത്തകർ എന്നല്ല, സൂസി പ്രവർത്തകർ എന്നാണ് പറയേണ്ടത്.
സർക്കാർ പരിപാടിയിലേക്ക് മൂന്നു താരങ്ങൾക്കും ക്ഷണം നൽകിയതിന് പിന്നാലെയാണ് ഇവരുടെ കത്ത്. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന തങ്ങളെ വന്നുകാണണം എന്നുമാണ് കത്തിൽ പറയുന്നത്.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റെ വി.കെ സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്. ഇമെയിൽ വഴിയാണ് കത്ത് താരങ്ങൾക്ക് അയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്നും നടന്മാർ വിട്ടുനിൽക്കണമെന്നാണ് ആവശ്യം.
ആശമാർ അല്ലെങ്കിൽ സൂസിമാർ കത്തിൽ പറയുന്ന ചില കാര്യങ്ങൾ നോക്കാം.
‘233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്. അത് തന്നെ തെറ്റാണ് സൂസിമാരെ.. ഇത് അതി ദാരിദ്യ്ര മുക്ത പ്രഖ്യാപനമാണ്. ആദ്യം അതി ദാരിദ്ഠം എന്താണെന്ന് മനസിലാക്കുക. ഒരുനേരം പോലും ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയൊക്കെയാണ് അതി ദാരിദ്ര്യത്തിൽ പെടുന്നത്.
പിന്നെ പറയുന്നത് അതിദാരിദ്ര്യ വിമുക്ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നാണ്. അതുകൊണ്ട് ഈ പരിപാടിയിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഞങ്ങൾ അതിദരിദ്രരായ ആശമാർ അഭ്യർത്ഥിക്കുന്നു’ എന്ന് പറഞ്ഞാണ് ആശമാരുടെ കത്ത് അവസാനിക്കുന്നത്.
പ്രിയപ്പെട്ട ആശമാരെ അല്ലെങ്കിൽ സൂസിമാരെ.. ഇത് കേന്ദ്ര സർക്കാരിന്റെ ഒരു സ്കീം ആണ്. അതാണ് നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത്. അതിന് കേന്ദ്രം നൽകുന്നത് ഇന്ത്യയിൽ എല്ലായിടത്തും 2000 രൂപ ആണ്.. കേരളസർക്കാർ നൽകിയിരുന്നത് 1000 രൂപ ഹോണറേറിയം ആണ്.
2016 ഇൽ വന്ന ldf സർക്കാർ ആണ് അതിനെ വർഷത്തിൽ 1000 രൂപ വെച്ച് കൂട്ടി ഇത്രയും എത്തിച്ചത്.. ഇപ്പോഴും കേന്ദ്രത്തിന്റെ ആശ സ്ക്കീമിൽ കൊടുക്കുന്നത് 2000 ആണ്. അതിൽ പരാതിയില്ലാതെ നിങ്ങൾ എന്തിനാണ് കേരളം സർക്കാരിനെതിരെ സമരം ചെയ്യുന്നത്??
മാത്രവുമല്ല ഒരു കേന്ദ്ര പദ്ധതിയിൽ, കേന്ദ്രം തൊഴിലാളികളായി പോലും അംഗീകരിക്കാത്ത ആളുകളാണ് നിങ്ങൾ. നിങ്ങൾ കഴിവ് തെളിയിക്കാൻ ടെസ്റ്റ് എഴുതി പാസ്സായി ജോലിക്ക് കേറിയവരും അല്ല. ഇതൊരു സേവനമാണ്. അതുകൊണ്ടാണ് ഓണറേറിയം തരുന്നത്.
അതേപോലെ നമ്മുടെ രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ കിട്ടുന്ന തുകയും നിങ്ങൾ അന്വേഷിക്കണം. സമരം ചെയ്യുമ്പോൾ അതും ഒരു ബോഡിൽ എഴുതി വെക്കണം.
ആശാ വർക്കേഴ്സിന് ഈ രാജ്യത്ത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം നൽകുന്ന സംസ്ഥാനം കേരളമാണ്. അത് നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമോ? നിങ്ങളെ ആദ്യം തൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്രത്തോട് പറയുക. അല്ലെങ്കിൽ അതിനായി കലുങ്കിലോ, കോഫീ ഷോപ്പിലോ പോയി നമ്മുടെ കേന്ദ്ര സഹമന്ത്രീയെ കണ്ട് കാര്യങ്ങൾ പറയുക. അദ്ദേഹം ആട്ടിപ്പായിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.
കാര്യം നിങ്ങളുടെ സമര പന്തലിൽ വന്ന് സിനിമ പാട്ടൊക്കെ പാടിപ്പോയ ആളാണ്. പക്ഷെ പിന്നീട് ആ വഴിക്ക് കണ്ടിട്ടില്ല. പോരെങ്കിൽ മെട്രോ പോലുള്ള പല വലിയ കാര്യങ്ങൾ പോലും മറന്നു പോകുന്ന ആളും കൂടിയാണ് അദ്ദേഹം. അതുമല്ലെങ്കിൽ കോൺഗ്രസ്സുകാരോട് ഈ സമരം ഏറ്റെടുക്കാൻ പറയുക. നിങ്ങൾക്ക് പ്രതീക്ഷകളും വാഗ്ദാനവും തന്ന വി ഡി സതീശനെ ഒന്ന് പോയി കാണുക.
ഇത് ജനകീയ പിന്തുണയുള്ള സമരമോ, ന്യായമായ സമരോ അല്ല. സമരം ചെയ്യുന്നവർ ഏറിപ്പോയാൽ ഇരുന്നൂറിൽ താഴെ ആളുകൾ കാണും. ബാക്കി ഒരു 90% കേരളത്തിലെ ആശാ വർക്കേഴ്സ് ഇപ്പോളും ജോലി ചെയ്യുകയാണ്. പതിനൊന്നായിരത്തി മുന്നൂറ് രൂപ മുതൽ, പതിമൂവായിരത്തി എഴുന്നൂറ് രൂപ വരെ കേരളത്തിൽ ശമ്പളം മേടിക്കുന്ന നിങ്ങൾ അതി ദരിദ്രർ അല്ല. മറ്റുള്ള സംസ്ഥാനങ്ങളിൽ 4000 മുതൽ 6000 വരെ മേടിക്കുന്നവർ പോലും അതി ദരിദ്രർ എന്ന കാറ്റഗറിയിൽ വരുന്നില്ല.
ഈ പ്രഹസന സമരം പെട്ടെന്ന് അവസാനിപ്പിച്ചാൽ നിങ്ങൾക്ക് തന്നെയാണ് നല്ലത്. പ്രധാനപ്പെട്ട ഒരു കാര്യം ഇത് ഈ സംസ്ഥാനത്ത് ചെയ്യേണ്ട സമരമല്ല എന്നതാണ്. കേരളത്തിലെ റെയിൽവേ ട്രാക്കുകളിൽ കൂടി നൂറ് കണക്കിന് തീവണ്ടി ഓടുന്നുണ്ട്. അതിലെ ലോക്കോപൈലറ്റുമാരും മറ്റുള്ള ജീവനക്കാരും നാളെ ശമ്പളം കൂട്ടിത്തരാൻ പറഞ്ഞ്, കേരളത്തിലെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയാൽ ആളുകൾ ചിരിക്കും. പിന്നെയാണ് തൊഴിലാളികൾ ആയിട്ട് പോലും അംഗീകരിക്കാത്ത നിങ്ങളുടെ സമരം.
രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നും പോയി പല ഷോപ്പുകളിലും സെയിൽസിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾ ഇവിടുണ്ട്. അവരൊക്കെ കടയും അടച്ച് വീടുകളിൽ എത്തുന്നത് രാത്രി എട്ടുമണി കഴിഞ്ഞാണ്. അവരുടെ ശമ്പളം നിങ്ങളെക്കാൾ കുറവാണ്. അങ്ങനെ സമരം ചെയ്യാൻ അർഹതയുള്ള, ഇവിടുത്തെ അംഗനവാടി ടീച്ചേർസ് അടക്കമുള്ള നിരവധി ആളുകളുണ്ട്.
അതുകൊണ്ട് അതിദാരിദ്ര്യ നിർമാർജനം എന്ന കാര്യം പ്രഖ്യാപിക്കുക തന്നെ ചെയ്യും. മമ്മൂട്ടിയും മോഹൻലാലും വന്നില്ലെങ്കിലും അത് നടക്കും. അത് തടയാൻ സൂസിമാർ സ്വപ്നം കാണണ്ട. നിങ്ങളുടെ സമരം ശക്തമാക്കുക.
പുതിയ കോൺഗ്രസ്സ് നേതാവ് സണ്ണി ജോസഫ് നിങ്ങളെ പിന്തുണക്കാൻ സാധ്യത കാണുന്നുണ്ട്. കാരണം അദ്ദേഹത്തിന് ഈ കാര്യങ്ങൾ ഒന്നും അറിയില്ല എന്നാണ് തോന്നുന്നത്. അതുപോലെയുള്ളവരെ കണ്ടെത്തി പിന്തുണ നേടി സമരം ശക്തമാക്കുക. ഇടയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത വിളിക്കുക അല്ലെങ്കിൽ പ്രാകുക. അപ്പോൾ കുറച്ച് ദിവസത്തേക്ക് സമരത്തിന് റീച്ചും കിട്ടും.
നിങ്ങൾ രണ്ടോ മൂന്നോ വര്ഷം സമരം ചെയ്താലും ആരോഗ്യരംഗത്ത് ഒരു പ്രശ്നവും ഉണ്ടാകില്ല. ജോലി ചെയ്യാൻ തയ്യാറുള്ള യഥാർത്ഥ ആശമാർ അവിടെ ജോലി ചെയ്യുന്നുമുണ്ട്. ഈ സമരം ആശാ സമരമല്ല, സൂസി സമരമാണ്.













