വരികളിൽ അണയാത്ത അഗ്നിയുമായി വേടൻ പാടാനെത്തുന്നു; പോറ്റിയും തന്ത്രിയും പാട്ടിലുണ്ടാകുമോ എന്ന ഭയത്തിൽ മേലാളർ
ഈ കഴിഞ്ഞ ദിവസമാണ് വേടന്റെ പിറന്നാൾ ആഘോഷങ്ങൾ നടന്നത്. സാധാരണയായി സെലിബ്രിറ്റികളോ പാട്ടുകാരോ ഒക്കെ നടത്തുന്നത് പോലുള്ള ആഘോഷങ്ങൾ ആയിരുന്നില്ല വേടന്റേത്. വേടനും കൂട്ടുകാരി നവമിയും പള്ളൂരുത്തി കൊത്തലംഗോയിൽ എത്തിയാണ് പിറന്നാൾ ആഘോഷിച്ചത്.
ആരുമില്ലാത്തവരുടെ കൂടെ, ഭിന്നശേഷിക്കാരുടെ കൂടെ, അവരെ ചേർത്ത് പിടിച്ച് കൊണ്ടുള്ള ഒരു പിറന്നാൾ ആയിരുന്നു ഇത്തവണ വേടൻ ആഘോഷിച്ചത്.
അവിടുള്ളവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നതല്ല പ്രധാന കാര്യം. പല വ്യക്തികളും സംഘടനകളും ഒക്കെ അത് ചെയ്യുന്നുമുണ്ട്. എന്നാൽ അവരുടെ കൂടെയിരുന്നു, അവർക്ക് ഭക്ഷണം വിളമ്പി കുറെ നേരം അവരോടൊത്ത് ചെലവഴിക്കുക എന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്.
വേടന്റെ പിറന്നാൾ പരിപാടിയെ പോലും വിമർശിക്കാൻ ആളുകൾ ഉണ്ട്. നല്ല കാര്യം ചെയ്യുമ്പോളും എങ്ങനെയെങ്കിലും അയാളിലെ ഇല്ലാതാക്കണം എന്നൊരു ചിന്തയിലാണ് ഒരു പ്രത്യേക വിഭാഗം ആളുകൾ.
വേടൻ ഇനി പാട്ടിലൂടെ പൊളിറ്റിക്സ് പറയരുത് , അല്ലെങ്കിൽ വേടൻ ഇനി പാടരുത്. ഒരിക്കലും ഇനി ആരും അംബേദ്കർനേ കുറിച്ചോ അയ്യൻകാളിയെ കുറിച്ചോ ദളിതരെ കുറിച്ചോ പറയരുത്. വേടൻ ഇനി സമൂഹത്തിൽ വളരാൻ പാടില്ല. ഇതൊക്കെയാണ് അവരുടെ ലക്ഷ്യങ്ങൾ.
“വേടനിൽ സംഗീതം ഉണ്ടെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ മേലാളർക്ക് അയാൾ അപകടകാരിയാണ്. സംഗീതത്തിലൂടെ ശബ്ദിക്കുന്നവനെ അവർ ഭയക്കുന്നുണ്ട്.
വേടനിൽ കാലം ആവശ്യപ്പെടുന്ന, നീതി നിഷേധങ്ങൾക്കെതിരെ ആളിപ്പടരുന്ന ഒരു തീയുണ്ട്.
അത് ആരൊക്കെ ശ്രമിച്ചാലും പെട്ടെന്ന് തല്ലിക്കെടുത്താൻ ആകില്ല. ജാതി വിവേചനങ്ങളെ വെല്ലുവിളിക്കുന്ന, നീതിക്കായി പൊരുതുന്ന ഒരു മുഖമാണ് വേടൻ. മാറ്റി നിർത്തപ്പെട്ടവരുടെ പ്രതിനിധിയാണ് അയാൾ.
വോയ്സ് ഓഫ് വോയ്സ് ലെസ്സിലൂടെ ദിഗന്തങ്ങൾ പൊട്ടുന്ന ഉച്ചത്തിൽ ആ ശബ്ദം മുഴങ്ങുന്നത് നമ്മൾ കേട്ടതുമാണ്. അയാൾ ഇനിയും പാടുക തന്നെ ചെയ്യും. ആ പാട്ടുകളും ശബ്ദവും കേരളത്തിലെ ജനത ആഘോഷിക്കുകയും ചെയ്യും.
ലഹരിയുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ അതിന്റെ വഴിക്ക് നീങ്ങുന്നുണ്ട്. പീഡന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പുലിപ്പല്ല് കേസും കോടതി തീരുമാനിക്കും.
വേടൻ കുറ്റക്കാരനെങ്കിൽ ഉചിതമായ ശിക്ഷ വിധിക്കുകയും ചെയ്യും.
ഈ കേരളപ്പിറവി ദിനത്തിൽ നവംബർ ഒന്നിന് വേടൻ കോട്ടയത്ത് പുതിയ വരികളുമായി നിങ്ങളുടെ മുന്നിലേക്ക് വരുന്നുണ്ട്. അയാളുടെ വരികളിൽ പോറ്റിയുണ്ടാകുമോ, ഉണ്ടാകുമോ എന്നൊക്കെയുള്ള ഭയമാണ് പലർക്കും ഇപ്പോളുള്ളത്. വേടന്റെ വരികൾ വീണ്ടും പലരുടെയും ഉറക്കം കെടുത്താൻ പോകുകയാണ്. പാട്ടിലൂടെ രാഷ്ട്രീയം പറയാൻ വേദന ഇനിയും ഇവിടെ തന്നെയുണ്ടാകും.













