വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദൂരൂഹ മരണം കൊലപാതകമെന്ന് സംശയം
ദുബയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെകൊലത് പാതകമെന്ന നിഗമനത്തിൽ അന്വേഷണ സംഘം. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍
ലഭിച്ചതായി പൊലീസ്.
റിഫ മെനുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. കോഴിക്കോട് കാക്കൂർ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം രാവിലെ 11ഓടെയാണ്പു റത്തെടുത്തത്. രണ്ട് മാസം മുമ്പ് അടക്കം ചെയ്തതതാണെങ്കിലും മൃതദേഹം പൂര്‍ണമായി ജീര്‍ണ്ണിച്ചിട്ടില്ല.
വിശദമായ പരിശോധനകള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പൊലീസിന്റെയും, തഹസില്‍ദാരുടെയും സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധർ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് സബ് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.
വിശദമായ രാസ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ച ശേഷം മൃതദേഹം വീണ്ടും ഖബറടക്കി. ഇന്നത്തെ പരിശോധനയോടെ മരണത്തിലെ ദുരൂഹതകള്‍ മറനീക്കി സത്യം പുറത്തുവരുമെന്നാണ് റിഫയുടെ കുടുംബാംഗങ്ങളുടെ പ്രതീക്ഷ.
പരിശോധനയുടെ ആരംഭഘട്ടത്തില്‍ തന്നെ റിഫയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടതായി പൊലീസ് പറയുന്നു. തുടര്‍ന്നുള്ള വിശദമായ പരിശോധനയുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍ തന്നെ അന്വേഷണ സംഘത്തിനു കൈമാറുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന ബന്ധുക്കുളുടെ നിരന്തര ആവശ്യമാണ് അടുത്ത ഘട്ടത്തിലേക്ക് അന്വേഷണത്തെ കൊണ്ടെത്തിച്ചത്.
റിഫയുടെ മൃത്ദേഹം ദുബൈയിൽ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി എന്നാണ് ഭർത്താവ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അങ്ങനെ ഒരു നടപടിയും ഉണ്ടായിട്ടില്ല.തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ടന്ന സംശയം തുടക്കം മുതലേ റിഫയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവായ മെഹ്നുവിനെതിരെ സംശയമുണ്ടെന്നും തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും റിഫയുടെ വീട്ടുകാര്‍ നിരന്തരം ആവശ്യപെട്ടിരുന്നു. ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുള്‍പ്പടെ ക്ഷതം സംഭവിച്ചോയെന്നും പരിശോധിച്ചു.
സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായിരുന്നു റിഫയും മെഹ്നുവും.ഇരുവര്‍ക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തിയാണ് റിഫ ദുബായിലേക്ക് പോയത്. ഈ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുള്‍പ്പെടെ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂര്‍ പൊലീസ് മെഹ് നാസിനെതിരെ കേസെടുത്തു. താമരശ്ശേരി ഡിവൈഎസ് പി യുടെ നേതൃത്വത്തിലുളള സംഘം മെഹ്നാസിന്റെ സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുത്തു. നിര്‍ണായകമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മെഹ്നാസിനെയുള്പ്പെടെയുള്ളവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുക.
Content Highlight – Investigators have concluded that the murder of Vlogger Rifa Mehnu, who died under mysterious circumstances in Dubai, was a crime.