പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. പരേതനായ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പിഎ റഷീദാണ് ഭർത്താവ്. മക്കൾ സജിത്ത്, സോജ. സഹോദരങ്ങൾ ഷാനവാസ്, റസിയ, റിത. തിരുവനന്തപുരത്തെ മംഗലപുരം കുറക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഖബറടക്കും. […]







