നടുറോഡിൽ ടോറസ് ലോറി നിർത്തിയിട്ട് ഫോൺവിളി; വണ്ടിയേയെയും ഡ്രൈവറെയും തൂക്കിയെടുത്ത് മന്ത്രി ഗണേഷ്കുമാർ
റോഡിന്റെ നടുവിൽ നിർത്തിയിട്ട ഗതാഗത തടസ്സം ഉണ്ടാക്കുന്നു. കൂട്ടത്തിൽ ഗതാഗതമന്ത്രിയുടെ വാഹനമുണ്ടായിരുന്ന കാര്യം ടോറസ് ഡ്രൈവർ അറിഞ്ഞില്ല. മന്ത്രിയുടെ കാറിനും സൈഡ് കൊടുക്കാതെ റോഡുമധ്യത്തില് നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയും വാഹനത്തിനുള്ളില്‍ ഫോണ്ചെയ്തുകൊണ്ടിരുന്ന ഡ്രൈവറെയും പിടികൂടി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിഴക്കേത്തെരുവിനും തലവൂരിനും ഇടയ്ക്കായിരുന്നു സംഭവം.
നിര്‍മാണം നടക്കുന്ന പെട്രോള്‍ പമ്പിലേക്ക് തമിഴ്നാട്ടില്‍നിന്ന് മെറ്റലുമായി വന്നതാണ് ടോറസ് ലോറി. റോഡിന്റെ നടുവിൽ വണ്ടി നിർത്തി ഡ്രൈവര്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മന്ത്രിയുടെ വാഹനമടക്കം എത്തിയിട്ടും മാറ്റാതെ വന്നതോടെയാണ് മന്ത്രി ഗണേഷ്കുമാര് ഇറങ്ങി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.
സ്ഥലത്തെത്തിയ പത്തനാപുരം ജോയിന്റ് ആര്‍ടിഒ ജി.എസ്. സുജിത്ത് കുന്നിക്കോട് പോലീസിനെ വിവരമറിയിച്ച്, വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത്, പോലീസിനു കൈമാറുകയായിരുന്നു. തമിഴ്നാട്ടില്‍നിന്ന് അമിതഭാരവുമായി വന്ന വാഹനത്തിനു പിഴചുമത്തി കോടതിയില്‍ ഹാജരാക്കുമെന്ന് കുന്നിക്കോട് പോലീസ് പറഞ്ഞു.
ഇത് മന്ത്രി കണ്ടത് കൊണ്ട് മാത്രം സംഭവച്ചൊരു കാര്യമാണ്. ഇതുപോലുള്ള നൂറുകണക്കിന് നിയമ ലംഘനങ്ങളാണ് കേരളത്തിൽ ഓരോ മണിക്കൂറിലും നടക്കുന്നത്.
മന്ത്രി ഗണേഷ്കുമാർ ഈയിടെ വളരെ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അമിത വേഗം, നിരന്തരമായുള്ള ഹോണടി, അപകടകരമായ ഡ്രൈവിങ് ഒക്കെ ഇനി ഫൈനുകൾ വാരിക്കൂട്ടും.
മറ്റൊരു കാര്യം മന്ത്രി കൊച്ചിയിൽ പറഞ്ഞത്, മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനിമുതല്‍ കോര്‍പ്പറേഷന്റെ പാര്‍ക്കിങ് സ്ഥലത്തോ, അല്ലെങ്കിൽ സ്വകാര്യ പാര്‍ക്കിങ് സ്ഥലത്തോ ആയിരിക്കും ഇടുന്നത്. വാഹനം അവിടെ കിടക്കുന്ന അത്രയും നാളത്തെ പാര്‍ക്കിങ് ഫീസ് പിഴയ്ക്കൊപ്പം വാഹന ഉടമ നല്‍കണം. എങ്കില്‍ മാത്രമേ വാഹനം വിട്ടുനല്‍കൂ. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ പ്രൈവറ്റ് ബസ്സുകാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുമെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് ഗണേഷ് കുമാർ. അതിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധവുമായി പ്രൈവറ്റ് ബസ്സുകാരുടെ മിന്നൽ സമരവും ഉണ്ടായിരുന്നു.
എന്നാൽ മിന്നൽ പണിമുടക്ക്, അല്ലെങ്കിൽ അനിശ്ചിത കാല പണിമുടക്ക് എത്ര ദിവസം വേണമെങ്കിലും നടത്തിക്കോ എന്നാണ് ഗഹഗാഥ മന്ത്രി ഗണേഷ്കുമാർ പറഞ്ഞത്. തങ്ങളുടെ ബസ്സിലെ ജീവനക്കാരുടെ ലഹരി ഉപയോഗത്തെ പോലും എതിർക്കാൻ കെല്പില്ലാത്തവരാണ് അതിന്റെ മുതലാളിമാർ. ഈ മുതലാളിമാർ ജീവനക്കാരോട് സമരത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ നടത്തുന്നതിനെതിരെ സമരം ചെയ്യുന്നത് തീർത്തും ആഭാസകരമായ കാര്യമാണ്. ലഹരിക്ക് അടിമകൾ ആയ ക്രിമിനൽ ബസ് ജീവനക്കാരെയും, അവരെ പിന്തുണക്കുന്ന ബസ് മുതലാളിമാരെയും ഒക്കെ നമ്മുടെ റോഡുകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.
കേരളത്തിലെ സാധാരണക്കാരായ ജനങൾക്ക് സമാധാനപരവും സുരക്ഷിതാവുമായ യാത്ര മാർഗം സൃഷ്ടിക്കുക എന്നത് ഇവിടുത്തെ ഗവണ്മെന്റിന്റെ ഉത്തരവാദിത്തം ആണ്. അതിനായി മുന്നിട്ട് നിൽക്കുന്ന ഗണേഷ്കുമാറിന്റെ പ്രവർത്തികൾ അഭിനന്ദിക്കപ്പെടേണ്ടതാണ്.
നമ്മുടെ നാട്ടിൽ മനുഷ്യൻറെ ജീവനെടുത്തും, അല്ലെങ്കിൽ മനുഷ്യനെ അപകടപ്പെടുത്തി, വികലാംഗരാക്കി മാറ്റിയും ആ പണം കൊണ്ട് ജീവിക്കുന്ന ചില നികൃഷ്ട ജീവികളുണ്ട്. അതിൽ ഒരു കൂട്ടർ കൊട്ടേഷൻ ഗുണ്ടകളാണ്. അവർ ആക്രമിക്കുന്നത് തെരഞ്ഞെടുത്ത, അല്ലെങ്കിൽ മറ്റ് ചിലർ കാണിച്ച് കൊടുത്ത ആളുകളെയാണ്. രണ്ടാമത്തെ കൂട്ടർ സ്വകാര്യ ബസ് തൊഴിലാളികൾ ആണ്. പ്രതേകിച്ച് ഡ്രൈവർമാർ. അവർക്ക് ഇന്ന ആളുകൾ എന്നൊന്നുമില്ല. റോഡിൽ കാണുന്ന ആരെയും കൊലപ്പെടുത്താൻ അവർ തയ്യാറാണ്.
ഈ കൊട്ടേഷൻ ഗുണ്ടകൾക്ക് യൂണിഫോം ഒന്നുമില്ല. എന്നാൽ പ്രൈവറ്റ് ബസ്സ് കൊലയാളികൾക്ക്ക് കാക്കി യൂണിഫോം ഉണ്ട് എന്നതും ഒരു വ്യത്യാസമാണ്.
എല്ലാ നേതാക്കൻമാരും രാഷ്ട്രീയക്കാരും പ്രൈവറ്റ് ബസ് മുതലാളിമാരുടെ മുമ്പിൽ ഓച്ചാനിച്ചു നിൽക്കുന്നത് കൊണ്ടാണ് ഇവരുടെ അഹങ്കാരം കൂടുന്നത്. ഇപ്പോൾ മന്ത്രി ഗണേഷ്കുമാർ ചെയ്യുന്നത് തന്നെയാണ് ശരിയായ രീതി. യാത്രക്കാരായ മൊത്തം ജനങ്ങൾ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. ലഹരി ഉപയോഗിക്കുന്ന പ്രൈവറ്റ് ബസ്സുകാർ കൊന്നു തള്ളിയവരുടെയും, അനാഥരാക്കിയ ഒരു പാട് കുടബങ്ങളുടെ പ്രാർത്ഥനയും നിങ്ങൾക്കൊപ്പം ഉണ്ടാകും.













