ഇസ്രായേൽ സൈന്യത്തിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങില്ലെന്ന് ഹമാസ്; മധ്യസ്ഥ രാജ്യങ്ങൾ ഇടപെടാതെ നിരായുധീകരണത്തിനും തയ്യാറല്ല
ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിലുള്ള തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിന് കീഴടങ്ങില്ലെന്ന് ഫലസ്തീൻ സംഘടന അറിയിച്ചു. ഈ വിഷയത്തിൽ യുദ്ധത്തിന് മധ്യസ്ഥം വഹിക്കുന്ന രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആയുധം വെച്ച് കീഴടങ്ങിയാൽ ഗാസയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ ഹമാസിന് നൽകുന്ന ഓഫർ. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറിയാൽ മതിയെന്ന ഒരു ശുപാർശയാണ് ഈജിപ്ത് മുന്നോട്ട് വെച്ചിട്ടുള്ളത്.
ഏകദേശം 200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിനു കീഴടങ്ങുന്നത്, ഹമാസിനെ നിരായുധീകരിക്കുന്നതിനുള്ള വെടിനിർത്തൽ കരാർ വ്യവസ്ഥ നടപ്പാക്കാനുള്ള ഒരു നിർണായക ചുവടു വെയ്പ് ആകുമെന്ന് അമേരിക്കൻ . പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
എന്നാല്‍ ആയുധം കൈമാറിയാല്‍ ഇസ്രയേല്‍ വാക്ക് പാലിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലെന്നാണ് ഹമാസ് നേതാക്കൾ പറയുന്നത്. ആയുധമില്ലാത്ത ഹമാസിനെ പെണ്ണ് തന്നെ ഇല്ലാതാക്കാൻ ഇസ്രായേലിന് കഴിയും എന്നത് ഉറപ്പാണ്. അതുകൊണ്ടാണ് ഹമാസ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഇപ്പോൾ കാത്തിരിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് ഹമാസിന്റെ കീഴടങ്ങല്‍ തന്നെയാണ്. എന്നാല്‍ ഇതുവരെയും ഹമാസ് കീഴടങ്ങാന്‍ തയാറാകാത്തത് കൊണ്ട് ഗാസയ്ക്കു മേലുള്ള ഇസ്രയേല്‍ ഭീഷണി വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതുമാണ്. ഇപ്പോളത്തെ വെടി നിർത്തൽ കരാര്‍ നിലവില്‍ വന്നതിന് ശേഷവും തുടർന്ന കൊണ്ടിരിക്കുന്ന ആക്രമണത്തിന് ഇസ്രയേല്‍ നല്കിയ മറുപടിയും ഇതുതന്നെയായിരുന്നു.
ഹമാസ് ഇസ്രയേലിന് കീഴടങ്ങുന്നത് വെടിനിര്‍ത്തല്‍ കരാര്‍ പൂർണ്ണമായും നടപ്പിലാക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പറയുന്നു. എന്നാൽ ഹമാസ് ഇത്തരം പ്രസ്താവനകൾ ഒരു ഭീഷണി ആയിട്ടാണ് കാണുന്നത്. സമ്മര്‍ദ്ദത്തിലാക്കി കീഴടക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേൽ എല്ലായ്പ്പോലും നടത്താറുമുണ്ട്.
ഇപ്പോൾ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള മൃതദേഹ കൈമാറ്റത്തിലും ഇസ്രയേല്‍ കരാര്‍ ലംഘിക്കുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഗാസയിലേക്ക് തിരിച്ച് നല്കിയ മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയിൽ ആണെന്നും മന്ത്രാലയം പറഞ്ഞു. ക്രൂര പീഡനങ്ങള്‍ക്ക് ഇരയായാണ് പലരും കൊല്ലപ്പെട്ടത്. മൃതദേഹങ്ങളില്‍ ക്രൂര പീഡനം നടന്നതിന്റെ അടയാളങ്ങളുണ്ടായിരുന്നതായി ഗാസയിലെ പലസ്തീന് സിവിലയന്‍സ് ഡിഫന്‍സ് ഉദ്യോഗസ്ഥരും പറയുന്നു.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 69,169 പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 284 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ഉയര്‍ന്നു. വെടിനിര്‍ത്തലിന് ശേഷവും ഗാസ ഉപരോധം പിന്‍വലിച്ചിട്ടില്ല. ഗാസയിലെ പലയിടത്തും ഇപ്പോഴും കൊടുംപട്ടിണിയാണ്. ദക്ഷിണ ഗാസയില്‍ ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി തന്നെ സമ്മതിച്ചിട്ടുമുണ്ട്.
എന്തായാലും ഹമാസ് സേനആയുധം വെച്ച് കീഴടങ്ങാൻ തയ്യാറാകില്ല എന്ന് തന്നെയാണ് കരുതേണ്ടത്. പൂർണ്ണമായും ആയുധം വെച്ച് കീഴടങ്ങിയാൽ, തൊട്ടടുത്ത നിമിഷം മുതൽ തങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ ഇസ്രായേൽ ആരംഭിക്കും എന്നുള്ള കാര്യം അവർക്ക് നന്നായിട്ട് അറിയാം.
നിരായുധരായ ഹമാസിനെ തീർക്കാൻ വേണ്ടി സമാധാന കരാറും വെടിനിർത്തലും ലംഘിക്കാൻ ഇസ്രായേലിന് ഒരു മടിയും ഉണ്ടാകില്ല. പ്രമുഖ നേതാക്കളെ എല്ലാം ഇസ്രായേൽ നേരത്തെ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന കുറച്ച് ആളുകളെ കൂടി ഇല്ലാതാക്കിയാൽ പിന്നീടൊരു എതിർ ശബ്ദം ഗാസയിൽ നിന്നും ഉണ്ടാകില്ല എന്നത് തന്നെയാണ് ഇസ്രാഈലിന്റെ കണക്ക് കൂട്ടൽ.













