ജെഫറി എപ്സ്റ്റൈൻ ennaലൈംഗിക കുറ്റവാളിയെ കുറിച്ച്
ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപ് എങ്ങിനെയാണ് ഐലൻഡ് ഓഫ് സിൻ ആയി മാറിയത്
എപ്സ്റ്റൈൻ സംഭവങ്ങളില്‍ ബന്ധമുള്ള എല്ലാ ഫയലുകളും 30 ദിവസത്തിനുള്ളില്‍ പുറത്തുവിടാനാണ് തീരുമാനം. സമൂഹ മാധ്യമത്തിലൂടെ ട്രംപ് തന്നെയാണ് ജെഫ്രി എപ്സ്റ്റൈനെതിരായ തെളിവുകള്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്.
രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ നടപടിയില്‍ അമേരിക്കൻ സെനറ്റിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. എപ്സ്റ്റൈൻ പാർട്ടികള്‍ സംഘടിപ്പിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ ട്രംപിനും പങ്കുണ്ടെന്ന ആരോപണങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഫയലുകള്‍ പുറത്തുവിടാൻ നടപടി സ്വീകരിച്ചത്. ട്രംപ് റിപ്പബ്ലിക്കൻ അംഗങ്ങളോട് ഇതിന് അനുകൂലമായി വോട്ടുചെയ്യാൻ മുമ്ബുതന്നെ അഭ്യർത്ഥിച്ചിരുന്നു.
എപ്സ്റ്റീൻ ഫയല്‍സ് ട്രാൻസ്പരൻസി ആക്റ്റ് എന്ന് ഔപചാരികമായി പേരിട്ടിരിക്കുന്ന ബില്‍, യുഎസ് ജനപ്രതിനിധിസഭ നേരത്തെ 427-1 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. സെനറ്റ് ബില്‍ ഏകകണ്ഠമായി പാസാക്കാൻ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയണ് ബില്ലില്‍ ട്രംപ് ഒപ്പിട്ടത്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സറ്റനുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും പുറത്തുവിടാൻ നീതിന്യായ വകുപ്പിനെ നിർബന്ധിക്കുന്ന ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു .
എപ്സ്റ്റീനിന് പുറമെ കോടതി രേഖകളില്‍ പരാമർശിക്കുന്ന പ്രമുഖർ
ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ലിയൊനാർഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബില്‍ ക്ലിന്റണ്, ദീർഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്സണ്, ഗൂഗിളിന്റെ സഹസ്ഥാപകനായ സെർജി ബ്രിൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മജീഷ്യൻ ഡേവിഡ് കോപ്പർഫീല്‍ഡ്, യു.എസ്സിലെ ശതകോടീശ്വരനായ ഗ്ലെൻ ഡുബിൻ, ഫ്രഞ്ച് മോഡലിങ് ഏജന്റായ ജീൻ-ലക് ബ്രുനെല്‍, ഹാർവാർഡ് പ്രൊഫസർ അലൻ ഡെർഷോവിറ്റ്സ്, മുൻ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അടുത്തയാളായിരുന്ന വില്യം ജെ. ബേണ്‍സ്, ഭാഷാപണ്ഡിതനായ നോം ചോസ്കി, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാൻചെറ്റ്, അമേരിക്കൻ നടൻ കെവിൻ സ്പേസി തുടങ്ങിയവരാണ് രേഖകളില്‍ പരാമർശിക്കുന്ന പ്രമുഖർ.
ഇവരെല്ലാവരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തു എന്ന് കോടതി രേഖകളില്‍ പറയുന്നില്ല. അതേസമയം, ജെഫെറി എപ്സ്റ്റൈനുമായി ഇവരെല്ലാവരും ബന്ധം പുലർത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. പലരും ജെഫറിയുടെ വിവാദ ദ്വീപ് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.,
അമേരിക്കയിലെ ശത കോടീശ്വരൻമാർക്കായി വിരുന്നുകള്‍ സംഘടിപ്പിച്ചിരുന്ന വിവാദ വ്യവസായിയായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനും ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചതിനും തടവിലാക്കപ്പെട്ട എപ്സീനെ 2019 ജൂലൈ 24ന് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു…എന്നാൽ എപ്സീനെ കുറിച്ചും വിവാദ ദ്വീപായ ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപൈൻ കുറിച്ച കൂടുതൽ വ്യക്തമാക്കുകയുമായു ഇന്നത്തെ വീഡിയോയിലൂടെ …..
ആരാണ് ജെഫറി എപ്സ്റ്റൈൻ?
ഒരു അമേരിക്കൻ ധനികനായ ബിസിനസ്സ്മാനും, സാമൂഹിക പ്രവർത്തകനും, ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫെറി എപ്സ്റ്റൈൻ. 1953 ജനുവരി 20ന് ജനിച്ച ജെഫറി 1980-കളിലാണ് ബിസിനസ് ആരംഭിക്കുന്നത്. ധനകാര്യ, വിദ്യാഭ്യാസ, മറ്റ് മേഖലകളില്‍ സുപ്രധാന വ്യക്തികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ജെഫറി.
14 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 2005-ല്‍ അദ്ദേഹം അറസ്റ്റിലായി. ഫ്ളോറിഡയിലെ പാർക്ക്ലാൻഡ് കൗണ്ടി സെന്റ്രല്‍ ജയിലില്‍ 13 മാസത്തെ തടവ് ശിക്ഷ അനുഭവിച്ച അദ്ദേഹം, 2008-ല്‍ പുറത്തിറങ്ങി. ഫെഡറല്‍ സർക്കാരിലുള്ള ഇയാളുടെ സ്വാധീനമാണ് ഇത്ര വേഗം ജയില്‍മോചിതനാകാൻ കാരണമെന്ന വിമർശനം അക്കാലത്ത് വ്യാപകമായിരുന്നു.
2019-ല്‍, എപ്സ്റ്റൈൻ വീണ്ടും ലൈംഗിക കുറ്റകൃത്യങ്ങളുടെ ആരോപണം നേരിട്ടു. അദ്ദേഹം ഫെഡറല്‍ ജയിലില്‍ റിമാൻഡിലായിരുന്നു, 2020-ല്‍ നടക്കാനിരിക്കുന്ന വിചാരണയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ 2019 ആഗസ്റ്റ് 10-ന്, എപ്സ്റ്റൈനെ തന്റെ ജയില്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് പറയപ്പെടുന്നു. എന്നാല്‍, എപ്സ്റ്റൈൻ ആത്മഹത്യ ചെയ്തതാണോ അല്ലയോ എന്നതിനെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എപ്സ്റ്റൈന്റെ മരണ ശേഷം, അദ്ദേഹത്തിന്റെ സഹായികളായ ഗാർസീയ-മാർട്ടിൻ ഗാല്വേസും അലീസ ലെസ്ലി മാർട്ടിനും ലൈംഗിക കുറ്റകൃത്യങ്ങളുടെ പങ്കാളിത്തത്തിന് കുറ്റക്കാരികളായി കണ്ടെത്തി.












