വെറുതെ വിട്ടേക് ഫിറോസ് ,രേണുവൊന്നു ജീവിച്ചോട്ടെ
ഒരാൾക്ക് ഒരു സാധനം സമ്മാനമായി നൽകിയാൽ പിന്നെ അതിനെ കുറിച്ച പറഞ്ഞു കൊണ്ടിരിക്കുന്നത് ശരിയാണോ…..അല്ല അല്ലെ …അത് പോലെ ഗിഫ്റ് ആയി കിട്ടിയതിന്റെ പോരായ്മകൾ പറഞ്ഞു നടക്കുന്നതും ഒരു മാന്യതയല്ല ….പറഞ്ഞു വരുന്നത് രേണുസുധിയും ഫിറോസും തമ്മിലുള്ള വാദപ്രതിവാദത്തെ കുറിച്ചാണ് …..
സിനിമാ-ടെലിവിഷന്‍ കലാകാരന് കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ രേണു സുധിക്കും മക്കള്‍ക്കുമായി നിര്‍മ്മിച്ചു നല്കിയ വീട് വീണതും സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം ആവുകയാണ് .
വീടുപണി പൂര്‍ത്തിയായി ഒരു വര്‍ഷമാകുന്നതിനു മുന്‍പ് തന്നെ അവിടെയും ഇവിടെയുമായി പൊളിഞ്ഞു വീഴാന്‍ തുടങ്ങിയെന്ന ആരോപണമാണ് രേണുവും പിതാവ് തങ്കച്ചനും ഉന്നയിക്കുന്നത്. ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വീട് നിര്‍മ്മിച്ച നല്കിയ കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയും വെട്ടിലായി.
രേണുവിന്റെ കുടുംബത്തിനുള്ള വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ കെഎച്ച്ഡിഇസി ഫിറോസിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നു. വീടിന്റെ നിര്‍മ്മാണത്തില്‍ ഗുണനിലവാരം പുലര്‍ത്തിയില്ലെന്ന ആക്ഷേപമാണ് ഫിറോസിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഫിറോസും രംഗത്ത് വന്നു. വളരെയധികം സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നും വീടിനുള്ളിലെ ചെറിയ പ്രശ്നങ്ങളാണ് രേണുവും തങ്കച്ചനും പെരുപ്പിച്ചു കാണിക്കുന്നത് എന്നുമായിരുന്നു ഫിറോസിന്റെ മറുപടി. ഈ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് ഫിറോസ് ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.വാദപ്രദിവാദങ്ങൾ നടക്കുന്നതിനിടയിലാണ് രേണു ബിഗ് ബോസ് ഷോയിലേക്ക് പോകുന്നത്…അതോടെ വിവാദങ്ങൾ കാറ്റിൽ പറന്നു .അത് അവിടെ തീർന്നു എന്ന കരുതിയിരിക്കുമ്പോഴാണ് പിന്നെയും വിവാദത്തിനു കൊടികയറിയത് ….
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ഒരു സെലിബ്രിറ്റി എന്ന നിലയില്‍ വലിയ തിരക്കിലാണ് രേണു സുധി. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങളും രേണു നല്‍കിയിരുന്നു. പല അഭിമുഖങ്ങളിലും രേണുവിന്റെ വിവാഹത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടിയില്ലാതെ രേണു ഒഴിഞ്ഞു മാറുകയായിരുന്നു. നിരവധി പ്രൊപ്പോസല്‍ വരുന്നുണ്ടെന്ന് രേണു വെളിപ്പെടുത്തിയതോടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ക്കിടെ രേണുവിന്റെ ഒരു ചിത്രത്തിന് താഴെ കെഎച്ച്ഡിഇസി ഫിറോസ് കുറിച്ച കമന്റ് ആണ് വലിയ വിവാദമായിരിക്കുന്നത്.
വിവാഹം കഴിക്കാന്‍ വല്ല തീരുമാനവും എടുക്കുകയാണെങ്കില്‍ ആ വീട് തിരിച്ചു നല്‍കണം. അത് മറ്റാര്‍ക്കെങ്കിലും നല്‍കാമെന്നാണ് ഫിറോസ് കമന്റിട്ടത്. ഇതിനു പിന്നാലെ രേണുവിനു വീട് നിര്‍മിച്ച് നല്‍കിയത് വലിയ മണ്ടത്തരം ആയിപ്പോയെന്നും വിവാദങ്ങള്‍ക്കു ശേഷം തങ്ങള്‍ക്ക് ബിസിനസ് കുറഞ്ഞുവെന്നും ഫിറോസ് പ്രതികരിച്ചതും വലിയ വിവാദമായി. ഞങ്ങളെ വെറുതേ വിടണമെന്നും ഫിറോസ് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇപ്പോഴിതാ ഫിറോസിനുള്ള ശക്തമായ മറുപടിയുമായി രേണു സുധി രംഗത്ത് വന്നു. തന്റെ പേരിലല്ല വീട് എഴുതിത്തന്നതെന്നും സുധി ചേട്ടന്റെ രണ്ടു മക്കളുടെ പേരിലാണ് വീട് ഉള്ളതെന്നും പിന്നെ ഞാന്‍ വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഫിറോസിന് എന്താണ് പ്രശ്നം എന്നുമാണ് രേണു ചോദിക്കുന്നത്. ഞാന്‍ വിവാഹം കഴിക്കും, കഴിക്കാതിരിക്കും. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഫിറോസിനുള്ള മറുപടിയായി രേണു പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പ്രതികരണം. കൊല്ലം സുധിയുടെ മക്കള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പറഞ്ഞാണ് വീട് നല്‍കിയത്. ഞാന്‍ വിവാഹം കഴിക്കും, കഴിക്കാതിരിക്കും. അതില്‍ മറ്റുള്ളവര്‍ ഇടപെടണ്ടായെന്നും രേണു വിഡിയോയില്‍ പറയുന്നു.
ഈ വിഷയത്തില്‍ രേണുവിനെതിരേയും ഫിറോസിനെതിരേയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. രേണു വന്ന വഴി മറക്കരുതെന്നും അര്‍ഹതയില്ലാത്തവര്‍ക്കാണ് വീടു നിര്‍മിച്ച് നല്‍കിയതെന്നും ഫിറോസിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. എന്നാല്‍ സഹായം ചെയ്തു എന്ന് കരുതി ആ വ്യക്തി ജീവിതകാലം മുഴുവന്‍ അടിമയായി കഴിയേണ്ട കാര്യമില്ലെന്നും ഫിറോസിന്റെ പ്രതികരണങ്ങള്‍ അതിരുകടന്നു പോയി എന്ന് പ്രതികരിക്കുന്നവരും ഉണ്ട്.
പലപ്പോഴും പക്വമല്ലാത്ത മറുപടികലും അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട് രേണു ….എന്നാൽ ഇപ്പോൾ എന്തു തന്നെ ആയാലും ഇതിൽ ന്യായം രേണുവിന്റെ ഭാഗത്തല്ലേ വിവാഹം വേണമോ വേണ്ടയോ എന്നത് അവരുടെ മാത്രം തീരുമാനമാണെന്നിരിക്കെ എന്തിനാണ് ഫിറോസ് ഇത്തരത്തിൽ പൊതു മാധ്യമത്തിൽ വന്ന ഇങ്ങനെ ഒരു കമന്റ് ഇട്ടത്…. നിങ്ങൾക്ക് എന്ധെങ്കിലും പറയണമായിരുന്നു എങ്കിൽ അവരോട് പേഴ്സണൽ ആയി പറയാനുള്ള അവസരം ഉണ്ടല്ലോ….അവരുടെ നമ്പർ കിട്ടാൻ അത്ര വലിയ പാടൊന്നും ഇല്ലാലോ …..മാത്രമല്ല വീട് തിരിച്ചു വേണമെങ്കിൽ നിങ്ങൾ അതാ ആർക്കാണോ കൊടുത്തിരിക്കുന്നത് അവരോട് അല്ലെ അത് ചോദിക്കേണ്ടത് …അവര്‍ പറഞ്ഞത് പോലെ സുധിയുടെ മക്കൾക്കാണ് വീട് നല്കിയതെങ്കിൽ രേണുവിനെ എന്തിനു പുറകെ നടന്ന ബുദ്ധിമുട്ടിക്കണം ….പിടിച്ചു നിൽക്കാനുള്ള അവരുടെ തത്രപ്പാടു നമ്മൾ കാണുന്നതല്ലേ വെറുതെ വിട്ടേക്ക് അവരൊന്നും ജീവിച്ചോട്ടെ













