സ്മൃതി മന്ധാനയുടെ വരന് പലാഷ് മുച്ഛലിന് അണുബാധ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പിതാവിന് ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ സ്മൃതി മന്ധാനയുടെ വരന് പലാഷ് മുച്ഛലിന് അണുബാധയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വിവാഹച്ചടങ്ങിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്രയിലെ സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹവേദിയിലേക്ക് ആംബുലന്‍സ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്.
ഇപ്പോള്‍ സ്മൃതിയുടെ വരനായ പലാശ് മുച്ഛലും ശുപത്രിയിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവാഹവേദിയില്‍വച്ച് അണുബാധയുണ്ടായതിനെ തുടര്‍ന്ന് പലാശ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പലാശിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട പലാശ് ഹോട്ടലിലേക്കു പോയി.













