അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ
അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. ധാക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വര്‍ഷം വീതം തടവാണ് ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന് വിധിച്ചിരിക്കുന്നത്.
ധാക്കയിലെ പുര്‍ബച്ചല്‍ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമികള്‍ നിയമവിരുദ്ധമായി കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ചുവെന്ന ആരോപണത്തില്‍ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷന് കഴിഞ്ഞ ജനുവരിയില്‍ ഷെയ്ഖ് ഹസീനക്കെതിരെ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ 1 ന് പ്രഖ്യാപിക്കും.
ഷെയ്ഖ് ഹസീനയുടെ മകന് സജീബ് വാസദ് ജോയിക്ക് കോടതി അഞ്ച് വര്‍ഷം തടവും 100,000 ബംഗ്ലാദേശി ടാക്ക പിഴയും വിധിച്ചു. ഷെയ്ഖ് ഹസീനയുടെ മകള്‍ സൈമ വാസദ് പുട്ടുലിന് കോടതി അഞ്ച് വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.













