നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം വര്‍ഗീസിനെ കുറിച്ച്
ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്ന് അതിജീവിത പറഞ്ഞത് സത്യമോ ??
കേരളം ഏറെ ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ്…ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയും അന്നത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായിരുന്ന ഡോ. കൗസര്‍ എടപ്പഗത്താണ് വിചാരണ നടപടികള്‍ തുടങ്ങിയത്. അതിനിടെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്കി. തുടര്‍ന്ന് നടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. നടിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ കോടതിയിലേക്ക് വിചാരണ മാറ്റുകയായിരുന്നു. വളരെ നാടകീയ സംഭവവികാസങ്ങളാണ് വിചാരണയ്ക്കിടെ അരങ്ങേറിയത്. വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
”ഇതല്ലല്ലോ ഇയാള്‍ നേരത്തെ പറഞ്ഞത്..”, ഡ്രൈവറുടെ മൊഴിയില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത് പിടി തോമസ്, നിര്‍ണായക ഇടപെടല്‍
ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിര്‍ത്തിവെച്ചു. തുടരന്വേഷണം നടത്താന്‍ കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് ജി നായര്‍ അടക്കം പ്രതിയാകുന്നത്. തുടര്‍ന്ന് കുറ്റപത്രം പുതുക്കിയാണ് വിചാരണ പുനഃരാരംഭിക്കുന്നത്. 438 ദിവസം നീണ്ടുനിന്ന വിസ്താരത്തില്‍ 261 സാക്ഷികളെയാണ് വിസ്തരിച്ചത്.
വനിതാ ജഡ്ജിയെ നിയമിച്ച് കേസില്‍ വിചാരണ നടപടികള്‍ തുടരുന്നതിനിടെ, ജഡ്ജിക്കെതിരെ അതിജീവിതയായ നടിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു ആരോപണം…ജഡ്ജിയെ മാറ്റണമെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ജഡ്ജി ഹണി എം വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
കേസിന്റെ വിചാരണാ വേളയിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ ജഡ്ജി ഹണി എം. വർഗീസിന്റെ ഔദ്യോഗിക ജീവിതത്തിലൂടെ…
ആരംഭം തൃശൂരിൽ: തൃശൂർ ജില്ലാ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ച ഹണി എം. വർഗീസ്, 2012-ൽ നേരിട്ടുള്ള നിയമനത്തിലൂടെ ജില്ലാ, സെഷൻസ് ജഡ്ജിയായി ചുമതലയേറ്റു…എറണാകുളം സിബിഐ സ്പെഷ്യൽ കോടതി ജഡ്ജിയായിരിക്കുമ്പോഴാണ് അതിപ്രധാനമായ ഈ കേസിന്റെ വിചാരണാ ചുമതല ഹൈക്കോടതി ഇവരെ ഏൽപ്പിക്കുന്നത്.
2021 നവംബറിൽ അവർ എറണാകുളം പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. എങ്കിലും കേസിന്റെ നടപടികൾ പൂർത്തിയാക്കുന്നതുവരെ സ്പെഷ്യൽ ജഡ്ജിയുടെ അധിക ചുമതല തുടർന്നു…സി.പി.ഐ.(എം) തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. വർഗ്ഗീസിന്റെ മകളാണ് ഹണി എം. വർഗീസ്….ഇന്ന് പ്രസ്താവിച്ച വിധിയിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതി ‘പൾസർ’ സുനി ഉൾപ്പെടെ മറ്റ് ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്..













