ലക്ഷത്തിലെത്താൻ 720 രൂപയുടെ കുറവ് മാത്രം; സ്വർണ്ണം പവന് 99,000 രൂപ കടന്നു
ഒരു ലക്ഷം രൂപ എന്ന ലക്ഷ്യവുമായി സ്വർണ വില കുതിക്കുന്നു. തിങ്കളാഴ്ച പവന് 1,080 രൂപ ഉയർന്ന് 99,280 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഗ്രാമിന് 135 രൂപ കൂടി 12,410 രൂപയുമായി. നിലവിലെ വിലയുടെ കൂടെ വെറും 720 രൂപ കൂടി ഉയർന്നാൽ സ്വർണവില ഒരുലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തും.
തിങ്കളാഴ്ച രണ്ടുതവണകളിലായാണ് വില മാറിമറിഞ്ഞത്. രാവിലെ പവന് 600 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് ഉയർന്നത്. ഗ്രാമിനാകട്ടെ, രാവിലെ 75 രൂപയും ഉച്ചയ്ക് ശേഷം 480 രൂപയുമാണ് ഉയർന്നത്. ഗ്രാമിനാകട്ടെ, രാവിലെ 75 രൂപയും ഉച്ചയ്ക്കുശേഷം 60 രൂപയും കൂടി. നിലവിലെ വിലയുടെ കൂടെ പണിക്കൂലിയായ 10 ശതമാനവും മൂന്നുശതമാനം ജിഎസ്ടിയും എച്ച്യുഐഡി നിരക്കും ഉൾപ്പെടെ ഒരു പവൻ ആഭരണം വാങ്ങാൻ 1.12 ലക്ഷം രൂപയെങ്കിലും നൽകേണ്ട അവസ്ഥയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഗ്രാമിന് 200 രൂപയിലെത്തി. ഡോളറിന്റെ ഇടിവും ട്രഷറി വരുമാനം കുറഞ്ഞതുമാണ് വിലയെ സ്വാധീനിച്ചത്. വെള്ളിയുടെ വ്യാവസായിക ആവശ്യവും ഉയർന്ന നിലയിലാണ്.













