പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു
തൃശൂർ പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. ആനയെ ഉടൻ തളച്ചു.
ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലിൽ ആനയെ ശാന്തമാക്കി. എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. പക്ഷേ കൂട്ടു വിലങ്ങുണ്ടായതിനാൽ വലിയ അപകടങ്ങൾ സംഭവിച്ചില്ല.
ഇടഞ്ഞ മച്ചാട് ധർമനെ ഇനി എഴുന്നള്ളിക്കില്ല എന്നാണ് റിപ്പോർട്ട്. അൽപനേരം മാത്രം നീണ്ട് നിന്ന ആശങ്കകൾക്കൊടുവിൽ പൂരം അതിന്റെ ഭംഗിയോടെ തുടരുകയാണ്.
Content Highlight: Elephant run amok during Thrissur pooram 2022.