ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയും മക്കളും മരിച്ച നിലയില്‍; സിവില്‍ പൊലീസ് ഓഫീസര്‍ കസ്റ്റഡിയില്‍
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്ലയേയും (24) മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റെജിലയെ ഫാനില്‍ തൂങ്ങിമരിച്ച് നിലയിലാണ് കണ്ടെത്തിയത്.
മക്കളില്‍ ഒരാളെ ബക്കറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ മറ്റൊരാളെ കഴുത്തില്‍ ഷാള്‍ മുറുക്കി മരിച്ച നിലയിലാണ് കണ്ടെത്തിത്. രണ്ട് മക്കളേയും കൊന്ന ശേഷം നജ്ല ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബ പ്രശ്നം മൂലം യുവതി കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ്പോസ്റ്റിലാണ് സി പി ഒ റെനീസ് ജോലിചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു വയസുകാരനായ ടിപ്പു സുല്‍ത്താനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഒന്നര വയസുകാരി മകള്‍ മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്നും പൊലീസ് സംശയിക്കുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ആലപ്പുഴയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlight: Mother and children found dead at Alappuzha police quarters. Civil police officer in custody