ആരെങ്കിലും മാന്യമായി കച്ചവടം ചെയ്ത് നന്നായാൽ വല്ലാത്തൊരു ചൊറിച്ചിലാണ്; ബൺ മസ്കക്ക് എതിരെ കുരച്ച് ചാടുന്ന വ്ളോഗർ മൃണാൾ
സോഷ്യല്മീഡിയയിൽ അടുത്തിടെ ട്രെന്ഡിങ് ആയ ഒരു ഐറ്റമാണ് ബണ് മസ്കയും ചായയും. ബൺ മസ്ക എന്നത് നല്ല പോലെ സോഫ്റ്റ് ആയ ബൺ നടുവേ മുറിച്ച് അതിലേക്ക് ബട്ടറും മധുരവും നിറയെ പുരട്ടുന്നതാണ്. ഇത് ചൂടു ചായക്കൊപ്പം കഴിക്കുന്നതാണ് കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്.
ഇതൊരു പുതിയ വിഭാവന ഒന്നുമല്ല, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുംബൈയിൽ ഉണ്ടായിരുന്ന ചില ഇറാനിയൻ കോഫീ ഷോപ്പുകളിലാണ് ഇതിന്റെ തുടക്കം. ബൺ മസ്ക അന്നേ തന്നെ മുംബൈയിലും മറ്റും ഹിറ്റായിരുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയും നല്ല രുചിയുമാണ് ഇതിനെ ഹിറ്റാക്കി മാറ്റിയത്.
നമ്മുടെ കൊച്ചിയിൽ ഈ ബൺ മസ്ക ട്രെൻഡിങ്ങിന് തുടക്കം കുറിച്ചത് ‘ചായ് കപ്പിൾ’ എന്നറിയപ്പെടുന്ന ശ്രീരശ്മി – ശരൺ എന്ന ദമ്പതികളാണ്. അവരുടെ ഈ കച്ചവടം നല്ല രീതിയിൽ പോകുമ്പോളാണ് ലോകത്തിലെ ഏറ്റവുംവലിയ ഫുഡ് വ്ലോഗർ എന്ന് സ്വയം വിളിക്കുന്ന, ഇപ്പോൾ ഹോട്ടൽ തുടങ്ങി, നാരങ്ങാ വെള്ളത്തിൽ ഇടുന്ന സ്ട്രോക്ക് വരെ കാശ് മേടിക്കുന്ന ഒരാൾക്ക് കുരു പൊട്ടിയത്.
ഉടനെ പുള്ളി ഫുഡ് കൺസൾട്ടന്റ് എന്ന ഭാവത്തിലും രൂപത്തിലും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ഒരു ഫുഡ് ഐറ്റം വലിയ ഹൈപ്പിൽ നിൽക്കുന്ന സമയത്താണ് ഫുഡിൽ വന്നിരിക്കുന്ന ഈച്ചക്ക് വരെ ബില്ലടിക്കുന്ന ഒരു ഹോട്ടൽ മുതലാളി ഇതിനെതിരെ സംസാരിക്കുന്നത്.
ആ സാർ പറഞ്ഞത് ഒരു ബൺ മസ്ക ഉണ്ടാക്കാൻ വലിയ ചിലവില്ല എന്നും മാക്സിമം ഒരു അമ്പത് രൂപയെ ആകുള്ളൂ എന്നുമാണ്. എന്നിട്ടും പലരും ഈ ബൺ മസ്ക അതിലും കൊടുക്കുന്നത് എന്നാണ്.
ബട്ടറിനു പകരം മാർക്കറ്റിൽ ലഭിക്കുന്ന, വിലകുറഞ്ഞ സമാനമായ ഐറ്റം ചേർക്കുന്നത് കൊണ്ടാണ് ഇക്കൂട്ടർക്ക് വില കുറച്ച് കൊടുക്കാൻ പറ്റുന്നതെന്നും ഇദേഹം പറഞ്ഞിരുന്നു.
ഇത് സ്ഥിരമായി ഉപയോഗിച്ചാൽ ആരോഗ്യത്തിന് ദോഷകരമാകും, ഒരു പക്ഷെ തട്ടിപ്പോകും എന്നൊക്കെയാണ് ശ്രീ മൃണാൾ സാർ പറയുന്നത്. ആരെയും പേരെടുത്തു പറയാതെ വെറും ഒരു അസൂയയുടെ പുറത്താണ് ഈ ഡയലോഗ് വിടുന്നത്.
എന്നാൽ ബൺ മസ്ക വിറ്റു ഫേമസ് ആയ ‘ചായ് കപ്പിൾ’ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ബൺ മസ്കയെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് ചായ് കപ്പിൾ അവരുടെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പ്രതികരിക്കുന്നത്. ബട്ടറിന് പകരം ചീപ്പ് മാർഗറിൻ ഉപയോഗിച്ചാൽ അത് ആരോഗ്യത്തിന് പ്രശ്നമാണെന്ന കാര്യത്തിൽ ചായ് കപ്പിൾ യോജിക്കുന്നു.
എന്നാൽ, തങ്ങൾ അത്തരത്തിലുള്ള ഒന്നും ഉപയോഗിക്കുന്നില്ല എന്ന് ചായ് കപ്പിൾ വ്യക്തമായി പറയുന്നു. തുടക്കം മുതൽ തന്നെ അമൂലിന്റെ പ്യുവർ ബട്ടർ ആണ് ഉപയോഗിക്കുന്നത്. അമൂൽ ഡിസ്ട്രിബ്യൂട്ടറിൽ നിന്ന് നേരിട്ട് വാങ്ങുന്നതും, സ്റ്റോക്ക് ചെയ്യുന്നതും, ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതുമെല്ലാം അവരുടെ വീഡിയോകളിൽ തുറന്നു കാണിച്ചിട്ടുണ്ട്.
കൂടാതെ ബട്ടറിനൊപ്പം ഉപയോഗിക്കുന്ന ചീസും ബെസ്റ്റ് ക്വാളിറ്റി ആണെന്നും, തുടക്കം മുതൽ തന്നെ നല്ല ബ്രാൻഡുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ചായ് കപ്പിൾ പറയുന്നു. സോഷ്യൽ മീഡിയയിൽ കാണുന്നതും കേൾക്കുന്നതും പലപ്പോഴും വെറും മാർക്കറ്റിംഗ് ഗോസിപ്പുകൾ മാത്രമാണെന്നും, അതിന്റെ പേരിൽ അനാവശ്യ ആരോപണങ്ങൾ ഉയർത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.
“70% പേർക്ക് ഇത് കഴിച്ചാൽ പ്രശ്നമുണ്ടാകും” എന്ന മൃണാൾ സാറിന്റെ ആരോപണം അവർ ശക്തമായി നിഷേധിക്കുകയും ചെയ്തു. തങ്ങളും ഇതേ ബൺ മസ്ക കഴിക്കുന്നുണ്ടെന്നും, കുട്ടികൾക്ക് പോലും ഇത് സുരക്ഷിതമാണെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്നും അവർ പറഞ്ഞു. സംശയമുള്ളവർക്ക് നേരിട്ട് വന്ന് പരിശോധിക്കാമെന്നും, ചായ് കപ്പിൾ പറഞ്ഞു.
വ്ലോഗർ മൃണാലിന്റെ അസുഖം നോക്കണം. ഈ നാട്ടിലെ ആരെങ്കിലും ജീവിക്കാനായി ഒരു ഭക്ഷണ കച്ചവടം ഉണ്ടാക്കി, അത് പച്ചപിടിച്ചാൽ ഇയാൾ വീഡിയോ തുടങ്ങും. അവർ നന്നായി പോയാൽ എന്തോ ഒരു വല്ലായ്മയാണ് ഇദ്ദേഹത്തിന്.
പണ്ട് പലയിടത്തും പോയി വ്ലോഗ് ചെയ്ത്, ക്യാഷ് ആദ്യം കൊടുത്തു ഫുഡ് വാങ്ങുന്നതിനെ തെറിവിളിച്ച ഇയാൾ, സ്വന്തം ഹോട്ടലിൽ നടപ്പിലാക്കിയതും അതെ സിസ്റ്റമാണ്.
പണ്ട് തിരുവനന്തപുരത്ത് ഹോം മെയ്ഡ് ബിരിയാണി കച്ചവടം നടത്തിയ നജിയ ഇർഷാദിന്റെ ബിരിയാണിയെ കുറ്റം പറഞ്ഞും ഇയാളുടെ വ്ലോഗ് ഉണ്ടായിരുന്നു. യമ്മി സ്പോട് എന്നോ മറ്റോ ആണ് അതിന്റെ പേര്. എന്നാൽ ഇപ്പോളും കൊടുക്കുന്ന ഫുഡ് നല്ലതായത് കൊണ്ട് അവരുടെ കച്ചവടം കൂട്ടിയിട്ടേയുള്ളൂ.
ഇപ്പോൾ വ്ലോഗർ സാറിന്റെ പുതിയ ഇരയാണ് ചായ് കപ്പിൾ. ‘ബൺ മസ്കയൊക്കെ കഴിച്ചോ? പക്ഷെ അതിന് നിങ്ങളെ കൊല്ലാൻ പറ്റും കേട്ടോ’ എന്നാണ് ഇദ്ദേഹം വീഡിയോയിൽ പറയുന്നത്. നാട്ടുകാരെ പറ്റിക്കാതെ, അന്തസ്സായി ജീവിക്കാൻ വേണ്ടി ആരെങ്കിലും നിയമാനുസൃതമായി ഒരു കച്ചവടം നടത്തി വിജയിക്കുമ്പോൾ ഉണ്ടാകുന്ന കൃമികടിയാണ് ഇയാളുടെ വീഡിയോയിൽ കാണുന്നത്.
ഇനി അടുത്തതായി ഇയാൾ തുടങ്ങാൻ പോകുന്നത് ഇതേപോലെ ബൺ മസ്ക ഷോപ്പായിരിക്കും. ബട്ടറിനും ചീസിനും അതിലിടുന്ന മധുരത്തിനും ഒക്കെ പ്രത്യേകം ബില്ലും ഇയാൾ തരും. അതും കൂടി പൊളിഞ്ഞാൽ അടുത്തതായി ആരെങ്കിലും എന്തെങ്കിലും ചെയ്ത് വിജയിക്കുന്നതും കാത്ത് ഇയാൾ ഇരിക്കും. അടുത്ത കുത്തിത്തിരിപ്പ് തുടങ്ങാനുള്ള കാത്തിരിപ്പ്.











