പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസിന് പള്ളിയിൽ പോയിട്ട് എന്താ കാര്യം?? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെ ആക്രമണവും കേസുകളും വർദ്ധിക്കുന്നു
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക ഏറി വരികയാണ്. ആക്രമണങ്ങൾ തടയാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നാണ് പ്രതിപക്ഷം ഇപ്പോൾ ആവശ്യപ്പെടുന്നത്. ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം തായ്യ്യാറെടുക്കുകയാണ്.
എല്ലാം വർഷവും ക്രിസ്മസ് ദിനങ്ങളിൽ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യക്കും നേരയുണ്ടായ കേസ്.
സമാധാനമായി നടന്ന ക്രിസ്മസ് പ്രാർത്ഥന യോഗത്തിലേക്ക് ബജ്റങ് ദൽ പ്രവർത്തകർ എത്തുകയും നിർബന്ധ മത പരിവർത്തനം ആരോപിക്കുകയുമായിരുന്നു. പിന്നാലെ കേസെടുക്കാൻ പൊലീസിൽ സമ്മർദ്ദവും നടത്തി.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയുവാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെടണമെന്ന് സിബിസിഐ അടക്കമുള്ള സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം അതിക്രമങ്ങൾ തടയാൻ പരസ്യമായി ആഹ്വാനം നടത്താൻ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇന്നേവരെ തയ്യാറായിട്ടില്ല. ക്രിസ്മസ് ദിനങ്ങളിൽ ദേവാലയങ്ങൾ സന്ദർശിക്കുക, കേക്ക് മുറിക്കുക എന്നീ കാര്യങ്ങൾ മാത്രമാണ് സുരേഷ്ഗോപി അടക്കമുള്ള നേതാക്കൾ ചെയുന്നത്.
ജമ്മുവിലെ ആർഎസ്പുരയിൽ മലയാളി വൈദികന് നേരെ ആക്രമണം ഉണ്ടായിരുന്നു. പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെ ക്രിസ്തുമസ് തലേന്നാണ് ആക്രമണം ഉണ്ടായത്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. ഈ ആ ക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് വൈദികനും കുടുംബവും ആരോപിച്ചു. വൈദികന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
അതേപോലെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയി നാഗ്പൂരിൽ ക്രിസ്തുമസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കവെ മലയാളി വൈദികനെയും ഭാര്യയേയും അറസ്റ്റ് ചെയ്തിരുന്നു. വൈദികൻ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂർ മിഷനിലെ ഫാദറും തിരുവനന്തപുരം സ്വദേശിയുമായ സുധീറിനെയാണ് മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു.
നാഗ്പൂർ മിഷനിലെ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ കൂടാതെ രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവർ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദർ സുധീർ തിരുവനന്തപുരം അമരവിള സ്വദേശിയാണ്.
ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമർശനവുമായി ക്രൈസ്തവ സഭകൾ രം?ഗത്തെത്തിയിരുന്നു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് സഭാ അധ്യക്ഷന്മാർ വിമർശനവുമായി രഗത്തെത്തിയത്. ബിജെപിയുടെ ഭരണകാലത്ത് ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും പറഞ്ഞിരുന്നു.
പലപ്പോളും മതം മാറ്റുന്നു എന്ന കാരണം പറഞ്ഞാണ് പ്രാദേശിക ഹിന്ദു സംഘടനകൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതിന് ശേഷമാണ് പോലീസും അറസ്റ്റും ഒക്കെ ഉണ്ടാകുന്നത്. എല്ലാ മതക്കാർക്കും ഇവിടെ സ്വാതന്ത്രം ഒരേപോലെയാണെന്നും, എന്നാൽ ക്രൈസ്തവ സഭകൾ മതപരിവർത്തനം നടത്തൽ ഇപ്പോളും വ്യാപകമായി തുടരുന്നു എന്നുമാണ് ബജ്രംഗ്ദൾ, വിശ്വ ഹിന്ദു പരിദത് മുതലായ സംഘടനകൾ ആരോപിക്കുന്നത്.













