ചരിത്രം കുറിച്ച് ‘സ്വര്‍ണം’; പവന് വില ഒന്നേകാല്‍ ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് മുന്നേറ്റം തുടരുകയാണ്. ഗ്രാമിന് 495 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 14,640 രൂപയിലെത്തി. പവന് 3,960 രൂപയുടെ വർധിച്ച് 1,17,120 രൂപയായി. ഈ മാസം 21 ന് രേഖപ്പെടുത്തിയ 1,15,320 രൂപ എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.
കേരളത്തിൽ നിലവിലെ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ 3% ജിഎസ്ടി, മിനിമം 10% പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ഫീസ് എന്നിവ പ്രകാരം ഒന്നേകാൽ ലക്ഷം രൂപയിലധികം കൊടുക്കണം.
18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11,978 രൂപയും ഒരു പവന് 95,824 രൂപയുമാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 405 രൂപയുടെയും പവന് 3,240 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം തന്നെ വെള്ളിവിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.











