കേരള കുംഭമേളയില്‍ ഇന്ന് പുണ്യസ്നാനവും സൂര്യാരാധനയും
കേരള കുംഭമേള എന്ന പേരിൽ അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും. ഇതിന്റെ ഭാഗമായി ഭാരതപ്പുഴയില്‍ പുണ്യസ്നാനവും സൂര്യാരാധനയുമുണ്ടാകും. അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന് ഉദിച്ച ദിനമായി കണക്കാക്കപ്പെടുന്ന ദിനമാണ് രഥസപ്തമി. സൂര്യാരാധനയ്ക്കും പൂജകള്‍ക്കും ആചാര്യന് സതീശ് ബാബു മുഖ്യകാര്‍മികത്വം വഹിക്കും.
ശനിയാഴ്ച പുലര്‍ച്ചെ ആചാര്യന് ഉമേഷിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സുബ്രഹ്മണ്യപൂജ നടന്നു. ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന മഹാമാഘമഹോത്സവത്തില്‍ തൊഴാനും നിളാ സ്നാനം, നിള ആരതി എന്നിവയ്ക്കുമായി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. മഹാമാഘമഹോത്സവത്തില്‍ അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം സംഘടിപ്പിക്കുന്ന നിളാ ജ്യോതിഷസംഗമം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും.













