നുഴഞ്ഞുകയറ്റ ശ്രമം, ഇന്ത്യ – പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ വധിച്ചു
ഇന്ത്യ – പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുയറ്റശ്രമം. സാംബ മേഖലയിലെ രാംഗഡ് സെക്ടറിലെ മജ്രയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അന്താരാഷ്ട്ര അതിര്‍ത്തികടക്കാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷാസേന വധിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്.
നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ശന ജാഗ്രത പുലര്‍ത്തുന്നതിനിടയില്‍ ഉണ്ടായ നുഴഞ്ഞുകയറ്റ ശ്രമം ഗൗരവകരമായാണ് സൈന്യം വിലയിരുത്തുന്നത്.
അതിനിടെ, കശ്മീരിലെ കിഷ്ത്വാറിലെ സിംഗ്പോറ പ്രദേശത്ത് സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സൈന്യവും ജമ്മു-കശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍. ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞായിരുന്നു തെരച്ചില്‍.













