സൂപ്പര്‍ സിക്സില് സൂപ്പറായി ഇന്ത്യ; സിംബാബ്വെയ്ക്ക് ദയനീയ പരാജയം
അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്സില് ആയുഷ് മാത്രെയുടെ യുവ ഇന്ത്യയ്ക്ക് മിന്നും ജയം. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ സിംബാബ്വെയെ 204 റണ്‍സിനാണ് ഇന്ത്യ തകർത്തത്. വിഹാന് മല്‍ഹോത്രയുടെ 109 എന്ന അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യ ഉയർത്തിയ 50 ഓവറില്‍ 352 റണ്‍സ് എന്ന വിജയ ലക്ഷ്യം മറികടക്കാൻ സിംബാബ്വെയെയ്ക്കായില്ല.
ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവരെ പരാജയപ്പെടുത്തി ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഭിഗ്യാൻ കുണ്ഡുവിൻ്റെ മികച്ച ഫോമും, മൽഹോത്രയുടെ ജാഗ്രതയോടെയുള്ളതും ആത്മവിശ്വാസത്തോടെയുള്ളതുമായ 109 റൺസും ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി. കുണ്ഡു 61 റൺസ് നേടി. ഇന്ത്യയുടെ പ്രകടനം തികച്ചും സിംബാബ്വെ ബൗളർമാരെ അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ത്യയുടെ പേസ് ബൗളിംഗ് ജോഡികളായ അംബരീഷിൻ്റെയും ഹെനിൽ പട്ടേലിൻ്റെയും ബൗളിങ് സിംബാബ്വെ ബാറ്റർമാരെ പൂർണമായും പരാജയപ്പെടുത്തുകയായിരുന്നു.












