RBI നിയന്ത്രണത്തിലുള്ള പണമിടപാട് സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രിക്കാൻ കഴിയില്ല: സുപ്രീം കോടതി
ആർ ബി ഐ നിയന്ത്രണത്തിലുള്ള ബാങ്കുകളല്ലാത്ത പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരം ഇവ നിയന്ത്രിക്കാൻ സംസ്ഥാനത്തിനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സംസ്ഥാന ആക്ട് ബാധകമാവുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി വിധി. ആർ ബി ഐ നിയമഭേദഗതി പ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ഈ സ്ഥാപനങ്ങൾക്ക് സംസ്ഥാന ആക്ട് ബാധകമല്ലെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ്, നെടുമ്പള്ളി ഫിനാൻസ് ഉൾപ്പെടെയുള്ള 17സ്ഥാപനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlight: State govt. can’t control financial institutions registered at RBI.