സിപിഎം സംസ്ഥാന സമിതി അംഗം വി പി സാനു വിവാഹിതനായി; വധു ഷെറിൻ
Posted On September 3, 2026
0
5 Views
സിപിഎം സംസ്ഥാന സമിതി അംഗവും എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റുമായ വിപി സാനു വിവാഹിതനായി. മലപ്പുറം പെരിന്തൽമണ്ണ കട്ടുപ്പാറ കെ പി ഇക്ബാലിൻ്റെ മകൾ ഷെറിൻ ആണ് വധു. പെരിന്തൽമണ്ണ സബ് രജിസ്റ്റർ ഓഫീസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങൾ , ജെയ്ക്ക് സി തോമസ്, ഡിവൈഎഫ്ഐ മലപ്പുറം ജില്ല നേതാക്കൾ തുടങ്ങി വളരെ ചുരുക്കം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.













