ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്
ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി ഈസ്റ്റ് സോൺ. സൗത്ത് സോണിനെതിരായ ഫൈനലിൽ രണ്ടാം ഇന്നിങ്സിൽ ഈസ്റ്റ് സോൺ 7 വിക്കറ്റ് നഷ്ടത്തിൽ 388 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. പിന്നാലെ മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചു. ഒന്നാം ഇന്നിങ്സിലെ ലീഡ് ബലത്തിലാണ് ഈസ്റ്റ് സോൺ കിരീടം ഉറപ്പിച്ചത്.
ഫൈനലില്‍ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഈസ്റ്റ് സോണ്‍ താരം കുനൈന്‍ ഖുറേഷി തിളങ്ങി. സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന്റെ ലീഡ് 760 റൺസിൽ എത്തിയതിനു പിന്നാലെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സില്‍ ഈസ്റ്റ് സോണ്‍ 708 റണ്‍സെടുത്തിരുന്നു. സൗത്ത് സോണിന്റെ ഒന്നാം ഇന്നിങ്സ് 336 റണ്‍സിലും അവസാനിച്ചു.
നേരത്തെ നാലാം ദിനം ആറിന് 242 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗത്ത് സോണിന് 27.3 ഓവറുകളാണ് പിന്നീട് പിടിച്ചുനില്‍ക്കാനായത്. കഴിഞ്ഞ ദിവസം അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ക്യാപ്റ്റന്‍ തിലക് വര്‍മ അവസാനം വരെ പൊരുതി, സെഞ്ച്വറിക്ക് ഒറ്റ റണ്‍ അകലെ വീണത് സൗത്ത് സോണിന് നിരാശയായി. 211 പന്തില്‍ 9 ഫോറുകളുടെ അകമ്പടിയില്‍ 99 റണ്‍സ് നേടിയ താരത്തെ കുനൈന്‍ ഖുറേഷിയാണ് പുറത്താക്കിയത്.











