വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയാം; ‘പവര്‍ കട്ട്’ അലര്‍ട്ട് ഇന്നുമുതല്‍
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതല്‍ ‘പവര്‍കട്ട് അലര്‍ട്ട്’ സംവിധാനം നിലവില്‍ വരും. വൈകീട്ടോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായ പത്താം ദിവസമാണ് കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത്. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. പ്രദേശങ്ങളിലും ഒന്നിധികം തവണ വൈദ്യുതി മുടങ്ങുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരനാണ് സാധ്യത













