കൊച്ചിയില്‍ ചന്ദന വേട്ട, വില്‍പ്പനയ്ക്ക് വെച്ച ചന്ദനത്തടിയുമായി 5 പേര് അറസ്റ്റില്‍
കൊച്ചി പനമ്പിള്ളി നഗറില്‍ അനധികൃതമായി വാടക വീട്ടില്‍ സൂക്ഷിച്ച 100 കിലോ ചന്ദനത്തടികള്‍ കണ്ടെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിങ്ങിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളാണെന്നാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കുന്നത്.
പനമ്പിള്ളി നഗറിലെ വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത അഞ്ചു പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ ഇടുക്കിയിലും മൂവാറ്റുപുഴയിലും ഉള്‍പ്പടെ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ചന്ദനത്തടികള്‍ ഇടുക്കിയില്‍ നിന്ന് എത്തിച്ചതാവാമെന്നാണ് വനംവകുപ്പ് കരുതുന്നത്.
സമാന രീതിയില്‍ ഇതിന് മുമ്പും ചന്ദനത്തടികള്‍ കടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlight – Five arrested for sandalwood hunting in Kochi