പാര്‍ട്ടി പറഞ്ഞു; ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് രാജി സമര്മിപ്പിച്ചതായി ബിപ്ലവ് കുമാര്‍ ദേവ് മാധ്യമങ്ങളെ അറിയിച്ചു.പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിപ്ലവിന്റെ രാജി ഉണ്ടായത്.
ത്രിപുരയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് ബിപ്ലവ് കുമാര്‍ ദേവ്. ഇന്ന് വൈകീട്ട് 5 മണിക്ക് ബിജെപിയുടെ പാര്ലിമെന്ന്ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി രണ്ട് കേന്ദ്ര നിരീക്ഷകരെ ബിജെപി ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്. യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും.
25 വര്‍ഷത്തെ ഇടതു ഭരണത്തിന് അവസാനം കുറിച്ച് 2018 ലാണ് ബിപ്ലവിന്റെ നേതൃത്യത്തില്‍ അധികാരത്തിലേറിയത്. ത്രിപുരയില്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവ് കുമാര്‍ ബിപ്ലവ് കുമാര്‍ ദേവിന്റെ രാജി.
Content highlight – Tripura Chief Minister Biplav Kumar Dev has resigned