ന്യൂയോർക്കിൽ 18കാരൻ്റെ വെടിവെയ്പിൽ 10 മരണം; വംശീയ ആക്രമണമെന്ന് പൊലീസ്
ന്യൂയോർക്കിൽ 18 വയസുകാരന് നടത്തിയ വെടിവെയ്പിൽ 10 പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ന്യൂയോർക്കിലെ(New York) ബഫല്ലോ സിറ്റിയിലുള്ള ഒരു മാർക്കറ്റിൽ നടന്ന വെടിവെയ്പിൽ (Buffalo Supermarket Mass Shooting) 13 പേര്‍ക്കാണ് വെടിയേറ്റത്. മൂന്നു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വെടിയേറ്റവരില്‍ 11 പേര് കറുത്ത വർഗക്കാരും രണ്ട് പേര് വെള്ളക്കാരുമാണ്. വെടിവെയ്പ്പ് വംശീയ ആക്രമണമാണെന്നാണ് പൊലീസിൻ്റെ നിഗമനം.
ശനിയാഴ്ച ഉച്ചയോടെയാണ് ബഫല്ലോയിലെ ടോപ്സ് ഫ്രണ്ട്ലി മാര്‍ക്കറ്റ്സ് സ്റ്റോറില്‍ വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയ പേയ്ട്ടണ് ജെന്‍ഡ്രോൺ (Peyton Gendron) എന്ന 18 വയസുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പട്ടാള വേഷത്തില്‍ എത്തിയ പേയ്ട്ടണ് ഹെല്‍മെറ്റ് ധരിച്ചിച്ച് അതില്‍ ക്യാമറ ഘടിപ്പിച്ച് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ തത്സമയം സ്ട്രീം ചെയ്യുന്നുണ്ടായിരുന്നു.
വിദ്വേഷ കുറ്റകൃത്യമായും, അക്രമാസക്തമായ തീവ്രവാദ പ്രവര്‍ത്തനമായും ഈ വെടിവെയ്പ്പിനെ കാണക്കാക്കി കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജോസഫ് ഗ്രമാഗ്ലിയ മാധ്യമങ്ങളോടു വ്യക്തമാക്കി.