സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷം പ്രവൃത്തി പരിചയം; സ്പീഡ് ഗവേർണറും ജിപിഎസും ഘടിപ്പിക്കണം; മാർഗരേഖയുമായി സർക്കാർ
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനായി മാർഗരേഖകൾ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് കുറഞ്ഞത് പത്തുവർഷമെങ്കിലും പ്രവൃത്തിപരിചയം വേണമെന്ന് മാർഗരേഖയിൽ നിഷ്കർഷിക്കുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് മാർഗരേഖകൾ പ്രഖ്യാപിച്ചത്.
സ്കൂൾ വാഹനങ്ങൾ സ്കൂൾ മേഖലയിൽ 30 കിലോമീറ്റർ പ്രതി മണിക്കൂറും മറ്റു റോഡുകളിൽ 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൽ സ്പീഡ് ഗവേർണറും ജിപിഎസ് സംവിധാനവും നിർബ്ബന്ധമാക്കിയിട്ടുണ്ട്.
ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന ചില സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതാണ് സർക്കാരിൻ്റെ പുതിയ നടപടിക്ക് കാരണം. സ്കൂള്‍ തുറന്നാല്‍ റോഡപകടങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് നിബന്ധനകള്‍ പുറത്തിറക്കിയത്.
Content Highlight – The state government has issued guidelines for school vehicles