ജമ്മുകാശ്മീരില്‍ ലഷ്കർ പ്രവർത്തകർ അറസ്റ്റിൽ; സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
ജമ്മുകാശ്മീരിലെ ബുദ്ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ പ്രവർത്തകർ പിടിയിൽ. അലംനാഗ് പോഷ്കർ ഖാഗ് സ്വദേശിയായ സാഹിദ് അഹമ്മദ് ഷെയ്ഖ്, മമത് ബുദ്ഗാം സ്വദേശിയായ സാഹില്‍ ബഷീര്‍ ദാര്‍ എന്നിവരാണ് പിടിയിലായത്. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
ചന്ദ്പോര ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരവാദികൾ അറസ്റ്റിലായത്. ഭീകരരുടെ കൈയ്യിൽ നിന്നും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഒരു ഹാൻഡ് ഗ്രനേഡ്, രണ്ട് പിസ്റ്റൽ മാഗസിനുകൾ, പതിനഞ്ച് എകെ 47 വെടിയുണ്ടകൾ എന്നിവയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഭീകരരെ പിടികൂടിയ പ്രദേശത്ത് വിശദമായ തിരച്ചില്‍ നടത്തി വരികയാണ്.
Content Highlight – Lashkar activists arrested in Jammu and Kashmir Explosives seized