പാചകവാതക വില വീണ്ടും കൂട്ടി; ഈ മാസം രണ്ടാം തവണ
പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികള്‍. 3.50 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധനവ് ബാധകമാണ്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗത്തും ഗാര്‍ഹിക സിലിണ്ടര്‍ വില ആയിരം കടന്നു. ഈ മാസത്തെ രണ്ടാമത്തെ വില വര്‍ദ്ധനവാണ് ഇത്.
തിരുവനന്തപുരത്ത് 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 1009.00 ആണ് പുതിയ നിരക്ക്. ജനുവരിയില്‍ 909 രൂപ ആയിരുന്നു. ആറ് മാസത്തിനിടെ 100 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
ഗാര്‍ഹിക സിലിണ്ടറിന് ഡല്‍ഹിയില്‍ 1,003 രൂപയും ചെന്നൈയില്‍ 1,018.5 രൂപയുമാണ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് രാജ്യ തലസ്ഥാനത്ത് ഇന്നത്തെ വില 2,354 രൂപയാണ്. ചെന്നൈയില്‍ 2,507 രൂപയും. കഴിഞ്ഞ മെയ് 1ന് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 102.50 രൂപയുടെ വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. മെയ് 7ന് ആയിരുന്നു ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയത്.
Content Highlight: LPG prices hiked by 3.50rs; Second in the month