കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പള വിതരണം
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. മാനേജ്മെന്റ് വിചാരിച്ചാല്‍ മാത്രം ശമ്പളം കൊടുക്കാനാവില്ലെന്നും, അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അഡീഷണല്‍ തുക നല്‍കണോ അതോ കടമാണോ ധനസഹായമാണോ നല്‍കേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. ഹൈദരബാദിലുള്ള ധനമന്ത്രി ഇന്ന് തിരികെയെത്തിയാലുടന്‍ താന്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അടിയന്തര സഹായം ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചിന് സൂചന പണിമുടക്ക് നടത്തിയിരുന്നു. ഒറ്റ ദിവസത്തില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. ശമ്പളം ഇനിയും വൈകിയാല്‍ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് എഐടിയുസി, സിഐടിയു തുടങ്ങിയ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശമ്പളം നാളെ നല്‍കാനായേക്കുമെന്ന് മന്ത്രി അറിയിച്ചത്.
Content Highlight: KSRTC employees to get salary from tomorrow