ജമ്മു കശ്മീരിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് തൊഴിലാളികൾ കുടുങ്ങി
ജമ്മു കശ്മീരിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് തൊഴിലാളികൾ കുടുങ്ങി. പത്ത് തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിപ്പോയത്. ഇതിൽ ആറ് പേരെ രക്ഷപ്പെടുത്തി. ജമ്മു ശ്രീനഗർ ദേശീയ പാതയിലെ രംമ്പാനിലാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. നിർമാണ ജോലികൾ നടക്കുന്നതിനിടെയാണ് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീണത്. തുരങ്കത്തിന്റെ മുപ്പത്തിയഞ്ച് മീറ്റർ ഉള്ളിലായാണ് അപകടം നടന്നത്. മണിക്കൂറുകളോളമാണ് രക്ഷാപ്രവർത്തനം തുടർന്നത്.
സൈന്യവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. രാത്രി വൈകിയാണ് അപകടം ഉണ്ടായത് എന്നതിനാലാണ് വലിയ അപകടം ഒഴിവായത്. കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Content Highlight – Workers trapped in a tunnel under construction in Jammu and Kashmir