നോട്ടീസ് അയച്ചിട്ടും ഹാജരായില്ല; നടന് ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും
വാഗമണ്‍ ഓഫ് റോഡ് റേസിങ് കേസില്‍ നടന് ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനാല്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്കി. അടുത്ത ദിവസം തന്നെ ജോജു ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന.
ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ട് ഇടുക്കി കളക്ടര്‍ നല്കിയ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടനെതിരെ കേസ് എടുത്തത്. മേയ് 10ന് ഇടുക്കി ആര്‍ടിഒ ജോജുവിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടിസും അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദേശം.
ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍ടിഒ ഓഫിസില്‍ എത്തുമെന്ന് ജോജു അറിയിച്ചെങ്കിലും എത്തിയില്ല. 6 മാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജുവിനെതിരെയുള്ളത്. റേസ് നടത്തിയ സ്ഥത്തിന്റെ ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടായിരുന്നു. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നല്‍കിയത്.
Content Highlight – Did not appear despite sending notice; Actor Jojo George’s license may be revoked