വില്പനയ്ക്കായി വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു; രണ്ടു പേര് പിടിയില്‍
വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. പറവൂര്‍ വെടിമറ ജി.സി.ഡി.എ ഹൗസിംഗ് കോളനി പഴമ്പിള്ളിശ്ശേരിയില് വീട്ടില്‍ ഉമാശങ്കര്‍ (22), നന്ദികുളങ്ങര കളരിപറമ്പില്‍ വീട്ടില്‍ നിഹാല്‍ കരിം (22) എന്നിവരാണ് പിടിയിലായത്. നോര്‍ത്ത് പറവൂര്‍ പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉമാശങ്കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 1.770 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വീടിന്റെ മുകളിലത്തെ നിലയിലെ റൂമില്‍ കാര്‍ഡ് ബോര്‍ഡ് ബോക്സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒരുമിച്ചാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
മുനമ്പം ഡി.വൈ.എസ്.പി റ്റി.ആര്.രാജേഷ്, നോര്‍ത്ത് പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ്, എസ്.ഐ മാരായ പ്രശാന്ത് പി.നായര്‍. രാജികൃഷ്ണ, മുരളി. ബിജു എ.എസ്.ഐമാരായ സെല്‍വരാജ്, അജീഷ്, സുരേഷ് ബാബു എസ്.സി.പി.ഒ മാരായ സ്വപ്ന, ജയകൃഷ്ണന് സി.പി.ഒ മാരായ നിബിന്, ആസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlight – Police Arrested Two persons for possession of cannabis