പി സി ജോര്‍ജിനെ അല്പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും; തെറ്റ് ചെയ്തിട്ടില്ലെന്ന് ജോര്‍ജ്
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ അല്പ സമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. നന്ദാവനം എആര്‍ ക്യാമ്പില്‍ നിന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ജോര്‍ജിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കനത്ത സുരക്ഷയിലായിരിക്കും ജോര്‍ജിനെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുക. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമാണ്. തന്നെ വേട്ടയാടുകയാണ്. പോലീസ് നടപടികള്‍ മോശമാണെന്നും എന്തിനാണ് തന്നെ ഇങ്ങനെ കൊണ്ടുനടക്കുന്നതെന്നും ചോദിച്ച ജോര്‍ജ് ജാമ്യം കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് പറഞ്ഞു. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്.
Content Highlight: p c george to be produced before magistrate