ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം; കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2020-ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണനിയമം പ്രാബല്യത്തിലായിട്ടും വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഇത് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
മതപരമായ ചടങ്ങുകളിലും, ഉത്സവപ്പറമ്പുകളിലും ഈ നിയന്ത്രണം ബാധകമാണ്. കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് ഉച്ചഭാഷിണികളിൽ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
2020-ലെ കേന്ദ്ര സര്‍ക്കാര്‍ നിയമ പ്രകാരം പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവയൊഴികെ ബാക്കി സ്ഥലങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതിയില്ല.
Content Highlight – Government proposes to tighten control over loudspeaker use in places of worship in the state