ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം പേട്ടയിൽ സന്യാസിയായ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച്. പെൺകുട്ടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ഗംഗേശാനന്ദയ്ക്കെതിരെയും ജനനേന്ദ്രിയം മുറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെയും കുറ്റപത്രം സമർപ്പിക്കും.
രണ്ടുകേസിലും കുറ്റപത്രം സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറൽ ക്രൈബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി പ്രശാന്തന് നിയമോപദേശം നൽകിയിട്ടുണ്ട്. കുറ്റപത്രങ്ങൾ ഉടൻ ക്രൈം ബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കും.
കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ചേർന്ന് ഗൂഢാലോചന നടത്തിയാണ് ലിംഗം മുറിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ (Crime Branch) അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ പെൺകുട്ടിയെയും അയ്യപ്പദാസിനെയും പ്രതിചേർക്കുന്നതിന് ക്രൈം ബ്രാഞ്ച് എജിയുടെ നിയമോപദേശം തേടിയിരുന്നു.
2017 മെയ് 20ന് രാത്രിയിലാണ് കണ്ണമ്മൂലയിലുള്ള പെണ്‍കുട്ടിയുടെ വസതിയിൽ അതിഥിയായെത്തിയ സ്വാമി ഗംഗേശാനന്ദ ആക്രമിക്കപ്പെട്ടത്. സ്വാമി തന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെൺകുട്ടി ആദ്യം പരാതി നൽകിയത്. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറഞ്ഞു.
കേസ് വലിയ വിവാദമാകുന്നതിനിടെ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, താനല്ല അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.
കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ (Crime Branch) അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ പരാതികളും ഒരു വർഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചിരുന്നു. സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിഗമനം.
Content Highlights: Gangeshananda case charge sheet, Swamy Gangeshananda Case, Crime Branch