തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു
Posted On February 4, 2025
0
68 Views

ചെന്നൈ: തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയിലൂടെ പോകുമ്പോള്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്. ഉടന്‍ തന്നെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025