മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും, നേപ്പാളില്‍ 63 യാത്രക്കാരുമായി പോയ ബസുകള്‍ കാണാതായി

നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ത്രിശൂലി നദിക്ക് സമീപമാണ് സംഭവം.രണ്ട് ബസുകളിലുമായി ബസ് ഡ്രൈവർമാരടക്കം 63 പേർ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും ചിത്വാൻ ജില്ലാ മജിസ്ട്രേറ്റ് ഇന്ദ്രദേവ് യാദവ് പറഞ്ഞു. തുടർച്ചയായി പെയ്യുന്ന മഴയില്‍ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന എയ്ഞ്ചല്‍ ബസും ഗണപതി ഡീലക്സും പുലർച്ചെ 3.30ഓടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇന്ദ്രദേവ് യാദവ് പറഞ്ഞു. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസില്‍ 24 പേരും മറ്റൊരു ബസില്‍ 41 പേരും യാത്ര ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.