ഹിമാചലില്‍ മേഘ വിസ്ഫോടനം; മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശ നഷ്ടം
Posted On July 25, 2024
0
400 Views
ഹിമാചലിലെ കുളു ജില്ലയില്‍ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശ നഷ്ടം. പ്രളയം മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയ പാത എൻഎച്ച് 03 ലേ-മണാലി റോഡ് അടച്ചു.
അപകടത്തില്‍ മൂന്ന് വീടുകള്‍ ഒലിച്ച് പോവുകയും രണ്ട് വീടുകള്‍ പൂർണ്ണമായി തകരുകയും ചെയ്തു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
അടല്‍ ടണലിൻ്റെ നോർത്ത് പോർട്ടല്‍ വഴി ലാഹൗളില്‍ നിന്നും സ്പിതിയില്‍ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി ലാഹൗള്‍, സ്പിതി പൊലീസ് പറഞ്ഞു.
Trending Now
🚨 Big Announcement 📢<br>The Title Teaser & First Look of @MRP_ENTERTAIN
November 21, 2025












