പുനെയില് ഹെലികോപ്റ്റര് അപകടം; മൂന്നു പേര് മരിച്ചു
Posted On October 2, 2024
0
210 Views

മഹാരാഷ്ട്രയിലെ പുനെയില് ഹെലികോപ്റ്റര് തകര്ന്നുവീണു മൂന്നു പേര് മരിച്ചു. ഇന്ന് രാവിലെ ടേക് ഓഫിന് തൊട്ടുടനെയായിരുന്നു അപകടം.
ബവ്ധന് സമീപം പര്വത മേഖലയിലാണ് അപകടമുണ്ടായത്. രണ്ടു പൈലറ്റുമാരും ഒരു എഞ്ചിനീയറുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
രാവിലെ 6.45ഓടെയാണ് കോപ്റ്റര് തകര്ന്നതെന്ന് പുനെയിലെ പിംപ്രി ഛിന്ച്വാദ് പൊലീസ് അറിയിച്ചു. ഹെലികോപ്റ്റര് ആരുടെ ഉടമസ്ഥതിയലാണെന്നത് വ്യക്തമല്ല. ഓക്സ്ഫോര്ഡ് ഗോള്ഫ് ക്ലബിന്റെ ഹെലിപാഡില് നിന്നാണ് കോപ്റ്റര് പറന്നുയര്ന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025