തിരിച്ചുവരവില്ലാത്ത പ്രവാസം; കണ്ണീരണിഞ്ഞ് കേരളം
കുവൈത്തിലെ ലേബർ ക്യാമ്ബ് അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുള്‍പ്പെടെ 46 പേരുടെ മൃതദേഹവും വഹിച്ചുള്ള വ്യോമസേനാ വിമാനം 1 കൊച്ചിയിലെത്തി.
23 മലയാളികളെ കൂടാതെ 7 തമിഴ്നാട് സ്വദേശികള്‍, 4 ഉത്തർപ്രദേശ് സ്വദേശികള്‍, 3 ആന്ധ്രപ്രദേശ് സ്വദേശികള്‍, 2 ബിഹാർ സ്വദേശികള്‍, 2 ഒഡിഷ സ്വദേശികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്ബാശ്ശേരിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറും.
31 മൃതദേഹങ്ങള്‍ കൊച്ചിയില്‍ ഇറക്കിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് റവന്യൂ മന്ത്രി കെ.രാജനാണ് മൃതദേഹങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മൃതദേഹങ്ങള്‍ . വിമാനത്താവളത്തില്‍ നിന്നും മൃതദേഹങ്ങള്‍ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിലാണ് വീടുകളിലേക്ക് കൊണ്ടുപോവുക.