തീര്‍ത്ഥാടന പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, അപകടം ഇന്നുപുലര്‍ച്ചെ
തീർത്ഥാടന പാതയില്‍ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30-ാം വളവില്‍ ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്.
പമ്ബയില്‍ നിന്നു നിലയ്ക്കലേക്കു പോയ ബസായിരുന്നു കത്തിനശിച്ചത്. നിലയ്ക്കലില്‍ നിന്ന് തീർത്ഥാടകരെ കയറ്റാൻ പോയതായിരുന്നു ബസ്. അതിനാല്‍ കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്.
പുക കണ്ടപ്പോള്‍ ഡ്രൈവർ ബസ് നിർത്തി പുറത്തിറങ്ങി. ആർക്കും പരിക്കില്ല. പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ബസ് ഭാഗികമായി കത്തിനശിച്ചു.ലോ ഫ്ളോർ നോണ്‍ എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഏതുഡിപ്പാേയിലെ ബസാണ് കത്തിയതെന്ന് വ്യക്തമല്ല. സംഭവം അറിഞ്ഞ് ദേവസ്വം ബോർഡ് അംഗം എ അജികുമാർ സ്ഥലം സന്ദർശിച്ചു.