ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞു
ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അപകടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് വിവരം. എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു.