മൈസൂരു എക്സ്പ്രസ് അപകടം: ഉന്നതതല അന്വേഷണം ആരംഭിച്ച് റെയില്വേ
Posted On October 12, 2024
0
224 Views

തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയില്വെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനില് മൈസൂരു- ദർഭംഗ ബാഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില് റെയില്വേ ഉന്നതതല അന്വേഷണം ആരംഭിച്ചു.
അപകടത്തില് ബാഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി നിരവധി പേർക്കാണ് പരിക്കേറ്റത്. വെള്ളി രാത്രി 8.30ഓടെയാണ് അപകടം. സിഗ്നല് ലഭിച്ച മെയിൻ ട്രാക്കില് നിന്ന് മാറി ലൂപ് ലൈനില് കിടന്ന ചരക്കുട്രെയിനില് ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.