പാല്‍ഘാറിലെ ഫാര്‍മ കമ്പനിയില്‍ നൈട്രജന്‍ ചോര്‍ന്നു; നാലു മരണം
			      		
			      		
			      			Posted On August 22, 2025			      		
				  	
				  	
							0
						
						
												
						    107 Views					    
					    				  	 
			    	    മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ ഫാര്‍മ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈയില്‍ നിന്ന് 130 കിലോ മീറ്റര്‍ അകലെയുള്ള ബോയ്സറിലെ വ്യാവസായിക മേഖലയിലുള്ള മെഡ്ലി ഫാര്‍മയിലാണ് നൈട്രജന്‍ ചോര്‍ന്നത്.
ഉടന്‍ തന്നെ ആറ് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് ആറേ കാലോടെ നാലുപേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേര്‍ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
 
			    					         
								     
								     
								        
								        
								       













