കാനഡയിൽ വിമാനം റൺവേയിൽ തല കീഴായി മറിഞ്ഞു; 17 പേർക്ക് പരിക്ക്
Posted On February 18, 2025
0
231 Views
കാനഡയിലെ ടൊറന്റോയിൽ ലാൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ വിമാനം തല കീഴായി മറിഞ്ഞു. ഡെൽറ്റ എയർലൈൻസിൻറെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
മിനിയാപൊളിസിൽ നിന്നു ടൊറന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്. മഞ്ഞു മൂടിയ റൺവേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. 80 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.













