വര്‍ക്കല ഫ്ലോട്ടിങ് ബ്രിഡ്ജ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അടൂര്‍ പ്രകാശ്
Posted On March 10, 2024
0
255 Views
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പില്‍ എന്തൊക്കെ അഴിമതി നടന്നു എന്നതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അടൂർ പ്രകാശ് എം.പി.
ബ്രിഡ്ജ് സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ശാസ്ത്രീയമായി പഠനം നടത്തിയിരുന്നോ? എത്ര പണം ചെലവഴിച്ചു? ആരാണ് നടത്തിപ്പുകാർ? ഇതൊക്കെ സർക്കാർ ജനങ്ങളോട് പറയണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. സ്വകാര്യ ഏജൻസിയെ സഹായിക്കാനാണോ സർക്കാർ ഇത്തരമൊരു ബ്രിഡ്ജ് നടപ്പിലാക്കിയത് എന്ന് സർക്കാർ വ്യക്തമാക്കണം. വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം നടന്ന സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.













